Published On: Fri, Oct 27th, 2017

ഇന്ത്യന്‍ ക്രിക്കറ്റിന് ദുഖവെള്ളി ; മരുന്നടിച്ച താരം കുടുങ്ങി, പരിശോധനാ ഫലം പുറത്ത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി വീണ്ടും ഉത്തേജകമരുന്ന് വിവാദം. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ 2016 ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ റിപ്പോര്‍ട്ടിലാണ് ഒരു ഇന്ത്യന്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ബിസിസിഐ അഗീകരിച്ചിട്ടുള്ള രാജ്യത്തെ 153 താരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കുടുങ്ങിയത്.
രാജ്യത്തിനു നാണക്കേടുണ്ടാക്കിയ ആ ക്രിക്കറ്റ് താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതു രണ്ടാം തവണയാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കുടുങ്ങുന്നത്. നേരത്തെ അണ്ടര്‍ 19 താരമായിരുന്ന പ്രദീപ് സാങ്വാനാണ് ഉത്തരത്തില്‍ പിടിക്കപ്പെട്ടത്. ഉത്തേജക വിരുദ്ധ ഏജന്‍സിയില്‍ നിന്നും തങ്ങള്‍ക്ക് ഔദ്യോഗിഗകമായി റിപ്പോര്‍ട്ടൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ താരത്തിന്റെ പേര് പുറത്തു പറയാന്‍ സാധിക്കില്ലെന്നുമാണ് ബിസിസിഐ പ്രതികരിച്ചത്.

                 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇന്ത്യന്‍ ക്രിക്കറ്റിന് ദുഖവെള്ളി ; മരുന്നടിച്ച താരം കുടുങ്ങി, പരിശോധനാ ഫലം പുറത്ത്