Published On: Sun, Nov 19th, 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാകും; കുറ്റപത്രം ചൊവ്വാഴ്ച

actress abduction
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടും. ആദ്യ കുറ്റപത്രത്തില്‍ സൂചിപ്പിച്ച പ്രകാരം കേസിലെ ഗൂഢാലോചനയാണ് പോലീസ് വിശദമായി അന്വോഷിച്ചത്. ദിലീപും പള്‍സര്‍സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യ തെളിവുകള്‍, കുറ്റസമ്മത മൊഴികള്‍, എന്നിവയാണ് പോലീസ് ശേഖരിച്ചത്. ഇതിലെല്ലാം ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് സൂചന.

 

Photo Courtesy : Google/ images are subject to copyright    

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാകും; കുറ്റപത്രം ചൊവ്വാഴ്ച