Published On: Tue, Jul 11th, 2017

നടിയെ ആക്രമിച്ച കേസ്: ദിലീപ് റിമാന്റില്‍

 

dileepകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റ് നീന റിയാസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഇന്ന് രാവിലെ 6.45ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പായ ഐ.പി.സി 120 ബിയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് പ്രതികരിച്ചു. തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ശക്തമായ 19 തെളിവുകള്‍ ദിലീപിനെതിരെ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ 11ാം പ്രതിയായ ദിലീപ് അദിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാകുമെന്നുംപോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. അതേസമയം ദിലീപ് സിനിമ മേഖലക്കും കേരളത്തിനും അപമാനമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അമ്മയും ഫെഫ്കയുമാണ് സിനിമ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസ്: ദിലീപ് റിമാന്റില്‍