Published On: Sat, Oct 6th, 2018

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു, പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനുമിടയിൽ ന്യൂനമർദം രൂപംകൊണ്ടത് കാരണം കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പു ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. ഒരു ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ അൻപതിനായിരം ലിറ്റർ വെള്ളമാണു പുറത്തേക്കൊഴുക്കുക.കോഴിക്കോടിന്റെ മലയോര മേഖലയിലുള്‍പ്പെടെ കനത്തമഴ തുടരുകയാണ്.
പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്  അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി . വെള്ളിയാഴ്ച വൈകിട്ട് ഷട്ടർ, തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും.
മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു, പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം