Published On: Thu, Aug 24th, 2017

മഞ്ജുവിനൊരു വീട്

IMG-20170824-WA0015

എറണാകുളം ജില്ലയില്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് വെണ്മണി കരയില്‍ ഉള്ള മഞ്ജു എന്ന നിരാലംബയായ പെണ്‍കുട്ടിക്ക് സമീപ വാസികളായ ഏതാനും യുവാക്കള്‍ മുന്‍കൈ എടുത്ത് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ കല്ലിടല്‍ കര്‍മം ഇന്ന് രാവിലെ 8.20 നു പെഗാസസ് ചെയര്‍മാനും യുണിക് ടൈംസ് ചീഫ് എഡിറ്ററുമായ അജിത് രവി പെഗാസസ് നിര്‍വഹിച്ചു. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പിളി ഷിബു, ഐ.എന്‍.ടി.യു.സി അമ്പലമുഗള്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ പീറ്റര്‍, എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റ എ.കെ രാജീവ്, സെക്രട്ടറി കെ.പി തങ്കപ്പന്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു. വെണ്മണി കരയില്‍ വിലസിനിയുടെയും മുരളിധരന്റെയും മകളായ മഞ്ജു കഴിഞ്ഞ 12 വര്‍ഷമായി അസുഖ ബാധിതയാണ്. മൂന്നു മാസത്തിനകം വീട് പണി പൂര്‍ത്തീകരിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ. മഞ്ജുവിന്റെ വീട് നിര്‍മ്മാണത്തിനായി സുമനസ്സുകളുടെ സഹായം തേടി
തിരുവാങ്കുളം കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 40604101013180, IFSC കോഡ് KLGB0040604.കേരള ഗ്രാമീണ്‍ ബാങ്ക് തിരുവാങ്കുളം ശാഖ. ഫോണ്‍ നമ്പര്‍(ബാങ്ക് മാനേജര്‍): 04842786209, 9400999604.
മറ്റു വിവരങ്ങള്‍ക്ക് ബന്ധപെടേണ്ട ഫോണ്‍ നമ്പര്‍ : 9846385800 സുനില്‍ N N., 8129282578 മിഥുന്‍ പി വി.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മഞ്ജുവിനൊരു വീട്