Published On: Wed, Apr 24th, 2019

ഭൂമിയോളം സുന്ദരമായ ഒരിടം – ബെനിൻ.

ഭൂമി എത്രത്തോളം സുന്ദരമാണെന്ന്  നിങ്ങൾക്കറിയാമോ? ഈ പ്രപഞ്ചത്തിൽ ഏറ്റവും സൗന്ദര്യമുള്ള വസ്തുവാണ് ഭൂമി. വാക്കുകളിൽ ആ സൗന്ദര്യം വിവരിക്കാനാവില്ല. വിഖ്യാതരായ പ്രകൃതികവികൾക്ക് പോലും അതിനാവില്ല.

അവർണ്ണനീയമായ സൗന്ദര്യം ലഭ്യമായ വാക്കുകളിൽ എങ്ങിനെയാണ് കവികൾക്ക്  വിവരിക്കാനാവുക?  മുഴുവനായും വിവരിക്കാൻ കഴിയില്ലെന്നത് വാസ്തവമാണ്. ഭാഗികമായെങ്കിലും കവികൾക്ക്  അത് വിവരിക്കാനാവുമോ? തീർച്ചയായും.  ഭൂമിയെപ്പോലെ സുന്ദരമായ ഒരു ചെറിയ ഇടം കിട്ടിയാൽ എങ്ങിനെയാവും വർണ്ണിക്കാനാവുക ?. അത്തരമൊരു സുന്ദരഭൂമിയാണ് ബെനിൻ എന്ന  ചെറിയ ആഫ്രിക്കൻ രാഷ്ട്രം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ബീച്ചുകളും പർവ്വതങ്ങളും കാടുകളും ജലാശയങ്ങളും നിറഞ്ഞൊരു  അനുഗൃഹീത രാജ്യമാണ് ബെനിൻ.

ഒരു ലഘുചരിത്രം

ബെനിന്റെ ചരിത്രം ഫ്രാൻസിന്റെ കൊളോണിയൽ ചരിത്രത്തിൽ നിന്നുമാണ്  ആരംഭിക്കുന്നത് . അതിന് മുമ്പ് അടിമകളുടെ ഒരു കോളനി മാത്രമായിരുന്നു ബെനിൻ. ഫ്രാൻസ് കോളിനിയാക്കിയതിന് ശേഷം രാജ്യം സമ്പൂർണ്ണമായും മാറി. കോളനിവൽക്കരണത്തിന്റെ കാലത്താണ്  രാജ്യം ഇന്ന് കൊട്ടിഘോഷിക്കുന്ന  പല വികസനങ്ങളും നേടിയെടുത്തത്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനങ്ങൾ എല്ലാം കൊളോണിയൽ കാലഘട്ടത്തിന്റെ സംഭാവനയാണ്. നേട്ടങ്ങൾ ഉണ്ടാകുമ്പോൾ  എന്തെങ്കിലും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളത്  ബെനിന്റെ ചരിത്രത്തിൽ അക്ഷരാർഥത്തിൽ സത്യമാണ്  . രാജ്യത്തെ പരമ്പരാഗത കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന്  തന്നെയാണ് പുതിയവ ഫ്രാൻസ് കെട്ടിപ്പൊക്കിയത് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ് .

സ്വാതന്ത്ര്യത്തിന് ശേഷം

1960 – ൽ രാജ്യം സ്വതന്ത്രമായി. സ്വാതന്ത്ര്യത്തിന്റെ മാധുര്യം അധികം നീണ്ടുനിന്നില്ല . അധികം വൈകാതെ ആഭ്യന്തര കലാപം  പൊട്ടിപുറപ്പെടുകയും അട്ടിമറികളും പട്ടാളഭരണവും  നിലവിൽ വരികയും ചെയ്തു . നിർദ്ദയമായ മാർക്‌സിസ്റ്റ് ഭരണത്തിൻ കീഴിലേക്ക് രാജ്യം ആനയിക്കപ്പെട്ടു . ജനാധിപത്യവിരുദ്ധ ശക്തികൾക്ക് അറുതി വരുത്തിക്കൊണ്ട് ജനങ്ങളുടെ  ഭാഗ്യത്തിന് 1991-ൽ ജനാധിപത്യസർക്കാർ ഇവിടെ നിലവിൽ വന്നു . 

ഭൂമിയോളം സുന്ദരമായ ബെനിൻ

ഐക്യരാഷ്ട്രസഭയിലെ അംഗമാണ് കാർഷികാടിത്തറയുള്ള ഈ രാജ്യം. ഫ്രാൻസിന്റെ പിന്തുണ ഇപ്പോഴും ഈ രാജ്യത്തിനുണ്ട്. കൃഷിയല്ലാതെ മറ്റ് സാമ്പത്തികസ്രോതസ്സോന്നും  രാജ്യത്തിനില്ല. ബാഹ്യശക്തികളുടെ സഹായമില്ലാതെ രാജ്യത്തെ ഉന്നത്തിയിലെത്തിക്കുക  എളുപ്പമല്ല. അതേ സമയം ഇപ്പോഴത്തെ ബെനിൻ സാമ്പത്തിക സഹായത്തിൻറെ  മറയിൽ രാജ്യത്തിന്റെ നയങ്ങളെ നിയന്ത്രിക്കാനുള്ള മറ്റൊരു  രാജ്യത്തിന്റെ ഒരു വിധത്തിലുള്ള നീക്കത്തേയും അനുവദിക്കില്ല .

ബെനിൻ ചുരുക്കത്തിൽ

പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ ചെറുരാഷ്ട്രം നിലകൊള്ളുന്നത്. നൈജീരിയ, ബർക്കിന ഫാസോ, നൈഗർ എന്നിവയ്ക്കടുത്താണ് ബെനിൻ. ക്രിസ്ത്യൻ ആധിപത്യമുള്ള രാഷ്ട്രമാണ്. രാജ്യത്തെ 42.8 ശതമാനം പേരും ക്രിസ്ത്യാനികളാണ്.  യൊരുബ പോലുള്ള ഭാഷയാണ് സംസാരിക്കുന്നത്. ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്.  സാക്ഷരതയുടെ കാര്യത്തിൽ ബെനിൻ പിന്നിലാണ്. 38.4 ശതമാനമാണ് സാക്ഷരതാ നിരക്ക്. ആരോഗ്യ അടിത്തറയും അത്രയ്ക്ക് ശുഭകരമല്ല. ഒടുവിലത്തെ സർവ്വേപ്രകാരം 30 ശതമാനം ജനതയ്ക്ക്  മാത്രമാണ് ആരോഗ്യ സേവനം ലഭിക്കുന്നത്. സാമ്പത്തിക പരിമിതികൾ മൂലം വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ആരോഗ്യം എന്നീ  മേഖലകളിൽ വികസനം കൊണ്ടുവരാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് .ടൂറിസം മേഖലയിലാണ് ബെനിൻ ഇപ്പോൾ വിശ്വാസം അർപ്പിക്കുന്നത്.

ബെനിന്റെ സൗന്ദര്യം

ഊയിദ, പോർട്ടോ  നോവോ, ബോഹികൊൻ, പറാകൂ, ലെയ്ക് നോകൊവു, നിക്കി എന്നിവയാണ് പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ.

പോർച്ചുഗീസ്, ഫ്രഞ്ച് സംസ്‌കാരങ്ങൾ എങ്ങിനെയാണ് രാജ്യത്തെ സ്വാധീനിച്ചതെന്നറിയാൻ ഊയിദ സന്ദർശിക്കണം. കൊളോണിയൽ ഭരണത്തിൻറെ അവശിഷ്ടങ്ങൾ ധാരാളമായി ഇവിടെ കാണാം. ബീച്ചുകളുടെ സൗന്ദര്യം അവർണ്ണനീയമാണ് .

ബെനിന്റെ തലസ്ഥാനനഗരിയാണ് പോർട്ടോ നൊവൊ.ഇവിടത്തെ  രാജകൊട്ടാരമാണ് പ്രധാന ആകർഷണം. പോർട്ടോ നൊവൊ രാജാക്കന്മാരുടെ മ്യൂസിയമാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. കൊട്ടാരത്തിന്റെ അകത്ത് തെയാണ് സ്ഥിതിചെയ്യുന്നത്. ഗാർഡനുകളും പാർക്കുകളുമാണ് ബെനിനെ ആകർഷകമാക്കുന്നത്.

ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്‌കാരം പിടികിട്ടണമെങ്കിൽ അവിടുത്തെ മാർക്കറ്റ് തിരയണം. ബോഹികോൻ ആണ് ബെനിലെ ഏറ്റവും വലിയ വിപണി. ഈ ഭാഗത്തെ വിവിധ  കടകളും ചായക്കടകളും നിരോധിച്ചിട്ടുണ്ട്.

ബെനിന്റെ വാസ്തുശിൽപ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ പറാകൂ സന്ദർശിക്കണം. ഇവിടുത്തെ വാസ്തുശിൽപകലയാണ് പറാകൂവിന്റെ ആകർഷണം.   ബെനിൻ  ടെക്‌സ്‌റ്റൈൽ  വ്യവസായത്തിന്റെ കേന്ദ്രത്തിന്റെ ആത്മാവും പറാകൂവിലാണ് . പരുത്തി തുണി വ്യവസായകേന്ദ്രങ്ങൾ ഇവിടേം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് . രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളേക്കാൾ പറാകൂവിനെ ഇത് സമ്പമാക്കിമാറ്റുന്നതും ഈ വ്യവസായമാണ് . ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  പ്രദേശവും ഇതാണ്. ഇവിടുത്തെ ഫാക്ടറികളിൽ നിർമ്മിച്ച പരമ്പരാഗത ബിയർ രുചിക്കാതെ ഒരു പറാകൂ സന്ദർശനവും പൂർത്തിയാവില്ല എന്നുതന്നെ പറയാം .

ജലാശയങ്ങൾ എപ്പോഴും യാത്രികരെ ആവേശം കൊള്ളിക്കുന്നവയാണ് . ബെനിന്റെ ഏറ്റവും ആകർഷകമായ പ്രദേശങ്ങളിൾക്ക്  പ്രാധാന്യം ലഭിക്കുന്നത് അവിടുത്തെ ജലാശയങ്ങൾ കാരണമാണ്. പക്ഷിനിരീക്ഷകരുടെ സ്വർഗ്ഗമാണിവിടം. നിരവധി അപൂർവ്വ ആഫ്രിക്കൻ പക്ഷിളെ ഈ തടാകത്തിലും ചുറ്റിലുമായി കാണാം. പക്ഷെ ഈ തടാകം അങ്ങേയറ്റം മലിനീകരിക്കപ്പെട്ടിരിക്കുന്നത് വലിയൊരു പ്രശ്‌നമാണ്.

രാജ്യത്ത് നിരവധി പുരാതന സ്ഥലങ്ങളുണ്ട്. നിക്കിയിൽ സന്ദർശനത്തിന് പറ്റിയ ഒരു പുരാതന കൊട്ടാരമുണ്ട്. അത് ടൂറിസത്തിന് വേണ്ടി മാത്രം പ്രത്യേകം കാത്തുസൂക്ഷിക്കുന്ന  സ്ഥലമാണിത്. ബെനിനേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്ന സുന്ദരമായ  സ്ഥലം പടിഞ്ഞാറൻ ആഫ്രിക്കയിലില്ല. ഉടൻ തന്നെ നിങ്ങളുടെ ബെനിനിലേക്കുള്ള  യാത്ര പ്ലാൻ ചെയ്യൂ.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഭൂമിയോളം സുന്ദരമായ ഒരിടം – ബെനിൻ.