Home Editorial

Editorial

 

 

 

 

“സ്‌നേഹിക്കപ്പെടുന്ന  ആരാണ് ദരിദ്രനാവുക?” ഓസ്‌കാർ വൈൽഡിന്റെ വാക്കുകളാണിവ .സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ സമ്പതയാണ് ഈ വരികളിൽ. വാലന്റീൻ ഡേയുടെ ഈ ഫിബ്രവരിയിൽ അന്തരീക്ഷം മുഴുവൻ പ്രണയത്തിന്റെ ഗന്ധം.

സ്‌നേഹവും സൗന്ദര്യവും വേർതിരിക്കാനാവാത്ത സങ്കൽപങ്ങളാണ്. ഡോ.അജിത് രവി പെഗാസസും കോയമ്പത്തൂർ റോട്ടറി ക്ലബ്ബും കൈകോർക്കുന്ന  മിസ് സൗത്ത് ഇന്ത്യ 2019 മത്സരത്തിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ ഈ ലക്കത്തിൽ ആസ്വദിക്കാം. കേരളത്തിലെ നികിതാ തോമസാണ് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ കിരീടം ചൂടിയത്.

ഇക്കുറി കവർ സ്റ്റോറിയിൽ ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിതയായ മിനി സാജൻ വർഗ്ഗീസിനെയാണ്  പരിചയപ്പെടുത്തുന്നത്  സാജ് റിസോർട്‌സിന്റെ സിഇഒ ആയ മിനി സാജൻ വർഗ്ഗീസ് . .  ഒരു അക്കൗണ്ടന്റ് എന്ന  നിലയിൽ നിന്നും  സി ഇ ഒ യിലേക്കുള്ള മിനിയുടെ കുതിപ്പ് ആർക്കും പ്രചോദനമാണ്. ഹോസ്പിറ്റാലിറ്റി ബിസിനസിൽ പ്രതിസന്ധികൾ കടന്നുവന്നപ്പോൾ കമ്പനിയെ വൈവിധ്യവൽക്കരണത്തിലൂടെയും ആധുനിക ബിസിനസ് ആശയങ്ങളിലൂടെയും കൈപിടിച്ചുയർത്തിയ വ്യക്തിയാണ് മിനി സാജൻ വർഗ്ഗീസ്.

മണപ്പുറം ഫിനാൻസിന്റെ ചെയർമാനും എംഡിയുമായ വി.പി. നന്ദകുമാർ തന്റെ പതിവ് പംക്തിയിൽ 2019 –  ൽ സ്വർണ്ണവിലയുടെ രാശി എന്താകുമെന്ന്  പ്രവചിക്കുന്നു .

ഞങ്ങളുടെ വിദഗ്ധ ഓട്ടോ  ടീം 1.23 കോടി വിലയുള്ള റേഞ്ച് റോവർ സ്‌പോർട്ടാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്. യാത്രയിൽ  സഹാറയിലെ രാജ്യമായ ഗാബണിന്റെ അപൂർവ്വ മുഖം പരിചയപ്പെടാം. ബ്യൂട്ടി  സ്റ്റോക്ക് മാർക്കറ്റ്, ബാങ്കിംഗ്, വിജയം, സിനിമ, പുസ്തകനിരൂപണം എന്നിങ്ങനെ എല്ലാ പതിവ് വിഭവങ്ങളും വായനയ്ക്കായി കാത്തിരിക്കുന്നു . ഈ ലക്കം നിങ്ങൾ ഏറെ  ആസ്വദിക്കുമെന്ന  പ്രതീക്ഷയോടെ.

 

എഡിറ്റര്‍

നന്ദി
അജിത് രവി