ശിശുരോഗങ്ങള്‍ ശമിപ്പിക്കാന്‍ പനിക്കൂര്‍ക്ക

ശിശുരോഗങ്ങള്‍ ശമിപ്പിക്കാന്‍ പനിക്കൂര്‍ക്ക

ajwain leavesപണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. ചെറിയ കുട്ടികളുടെ രോഗങ്ങള്‍ക്കെല്ലാം മികച്ച പ്രതിവിധിയായ പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ പരിചയപ്പെടാം…
കുട്ടികളെ കുളപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.

പനി കൂര്‍ക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടി കൈവള്ളയില്‍ തിരുമ്മി നീര് നെറുകയില്‍ ഒഴിക്കുന്നത് കുട്ടികളുടെ പനിക്ക് പരിഹാരമാണ്.

പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീര്‍വീഴ്ച എന്നിവ മാറും.

പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.

കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും.

ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂര്‍ക്കയിലനീര് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കാം.

പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.

പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.

പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്.

 

 

Photo courtesy : Google /images may be subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.