കടമറ്റത്ത് കത്തനാരായി നമ്മുടെ പ്രിയ താരം ജയസൂര്യ എത്തുന്നു – ലോഞ്ച് ടീസര്‍

കടമറ്റത്ത് കത്തനാരായി നമ്മുടെ പ്രിയ താരം ജയസൂര്യ എത്തുന്നു – ലോഞ്ച് ടീസര്‍

കടമറ്റത്ത് കത്തനാരായി നമ്മുടെ പ്രിയ താരം ജയസൂര്യ എത്തുന്നു. എപ്പോഴും പുതുമയാർന്ന റോളുകൾ തിരഞ്ഞെടുക്കുകയെന്നത് ജയസൂര്യയുടെ പ്രത്യേകതയാണ്. വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതിനായി അന്ധകാരത്തിൻ്റെ പേടിസ്വപ്നമായ മാന്ത്രികനും വൈദികനുമായ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്. ‘കത്തനാർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ഫ്രൈ ഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ വിജയ് ബാബുവാണ്. തിരക്കഥ ആര്‍ രാമാനന്ദ്. ചിത്രത്തിൻ്റെ ലോഞ്ച് ടീസര്‍ പുറത്തു വിട്ടു. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക.ഒരു മുഴുനീള ഫാന്റസി ത്രില്ലര്‍ ആയിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാമാനന്ദൻ്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

 

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://bit.ly/31Xx41o

 

 

 

 

 

video/photo Courtesy : Google/video and images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.