മുടി തഴച്ച് വളരാനും മുടി നല്ല സ്മൂത്ത് ആകുന്നതിനും…

മുടി തഴച്ച് വളരാനും മുടി നല്ല സ്മൂത്ത് ആകുന്നതിനും…

മുടി തഴച്ച് വളരാനും മുടി നല്ല സ്മൂത്ത് ആകുന്നതിനും വഴികൾ തപ്പി നടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും യഥാർത്ഥ പ്രതിവിധി കിട്ടാറില്ല. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. നല്ല റിസൾട്ട് കിട്ടും. ഫ്ലാക്സ് സീഡ് (ചണ വിത്ത്) ഇത് മുടി തഴച്ചു വളരാനും നല്ല സ്മൂത്ത് ആകുന്നതിനും സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, ആല്‍ഫ ലിനോയിക് ആസിഡ് എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം…

 

ഇതിന് ആവശ്യമായ സാധനങ്ങൾ ഫ്‌ളക്‌സ് സീഡ്, വെള്ളം. ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ 1/4 കപ്പ് ഫ്ലാക്‌സ് സീഡും, 2 കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇടവിട്ട് ഇളക്കി കൊടുക്കുക, അല്ലെങ്കിൽ അടിക്ക് പിടിക്കും. ഏകദേശം 15 മിനിറ്റ് തിളപ്പിക്കുക. മുട്ടയുടെ വെള്ളയുടെ പരുവത്തിൽ ആകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം. ഇത് ചൂടോടെ തന്നെ തുണിയിൽ ഒഴിച്ച് അരിച്ചെടുക്കുക. ഫ്ലാക്‌സ് സീഡ് ജെൽ ചൂടാറിയതിന് ശേഷം ഒരു കണ്ടെയ്നറിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

ഇത് ഉപയോഗിക്കുന്ന വിധം: 

 

2 ടേബിൾസ്പൂൺ ഫ്ലാക്‌സ് സീഡ് ജല്ലെടുത്ത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം നന്നായി മസ്സാജ് ചെയ്തുകൊടുക്കുക ഏകദേശം 15 മിനിറ്റ്. മസാജ് ചെയുമ്പോൾ ബ്ലഡ് സർകുലേഷൻ കൂടുകയും ഹെയർ ഫോളിക്കിൾസ് തുറന്ന് വരുകയും ചെയ്യുന്നു. ഇത് മുടി നന്നായി തഴച്ചു വളരാൻ സഹായിക്കുന്നു. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം ബാക്കിയുള്ള ജെൽ മുടിയുടെ അറ്റത്തേക്കും തേച്ചുകൊടുക്കുക. അരമണിക്കൂറിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ ഒന്നരാടം ചെയ്‌താൽ നല്ല റിസൾട്ട് കിട്ടും. തലയിൽ തേക്കുന്നതിന് മുൻപ് വേണമെങ്കിൽ ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ ചേർത്താൽ മുടി നല്ല സ്മൂത്ത് ആയി കിട്ടും, കൂടാതെ നല്ല റിസൾട്ടും കിട്ടും. 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.