ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം.

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം.

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അമേരിക്കയുടേതുള്‍പ്പെടെയുള്ള എംബസികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം. അര്‍ധരാത്രിയോടെയാണ് എംബസികൾക്ക് സമീപത്തായി ‘ഗ്രീന്‍ സോണ്‍’ എന്നറിയപ്പെടുന്ന അതീവസുരക്ഷാ മേഖലയില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അമേരിക്കന്‍ ദൗത്യസേനാതാവളവും ഇതിനു സമീപത്താണുള്ളത്.

ഇന്നലെ ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരിന്നു. ഇതിനുപിന്നാലെയാണ് ഈ ആക്രമണം. ഇന്നലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്നാണ് റിപ്പോർട്ട്.

ഇറാന്റെ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ജനുവരി മൂന്നിന് ഇറാനിയന്‍ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവന്‍ ഖാസിം സൊലൈമാനി ഉള്‍പ്പെടെയുള്ളവരെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്ന് ഇറാനും പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.