ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 1.46 കോടി വോട്ടര്‍മാരാണ് ഡൽഹിയിൽ ഉള്ളത്.

വിജ്ഞാപനം ജനുവരി പതിനാലിന് പുറപ്പെടുവിക്കും. സ്ഥാനാര്‍ഥികള്‍ക്ക് 21 വരെ പത്രിക സമർപ്പിക്കാം. 70 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവർക്കായി ഒരു പുതിയ സംവിധാനമാണ് കൊണ്ടുവരുന്നത്. ആബ്‌സന്റീ വോട്ടേഴ്‌സ് എന്ന സംവിധാനമാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പരിചയപ്പെടുത്തുന്നത്. 13750 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും.

തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.