തിരുവനന്തപുരം ചിക്കൻ ഫ്രൈ

തിരുവനന്തപുരം ചിക്കൻ ഫ്രൈ

വ്യത്യസ്ത രീതിയിലുള്ള ചിക്കൻ ഫ്രൈ ആയാലോ?…എല്ലാവരും പരീക്ഷിച്ചുനോക്കണേ?…

ആവശ്യമുള്ള സാധനങ്ങൾ :

ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് – 1/2 കിലോ
വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
തൈര് – ഒരു ടേബിൾ സ്പൂൺ
ജീരകം ചതച്ചത് – ഒരു ടീസ്പൂൺ
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
മഞ്ഞള്പ്പൊടി – 1/4 ടീസ്പൂൺ
കറിവേപ്പില – 4 തണ്ട്
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മൈദ – രണ്ട് ടേബിൾ സ്പൂൺ
വറ്റല്മുളക് ചതച്ചത് – അഞ്ച് ടേബിൾ സ്പൂൺ
വിനാഗിരി – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – 4 തണ്ട്

 

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് ചിക്കനൊഴികെ എല്ലാചേരുവകളും ഇട്ട് കൈകൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് വൃത്തിയാക്കിവച്ചിരിക്കുന്ന ചിക്കൻ ഇട്ട് പുരട്ടിയെടുക്കുക. (കഴുകി വച്ചിരിക്കുന്ന ചിക്കനായതുകൊണ്ട് അതിൽത്തന്നെ വെള്ളമുണ്ടാകും വേറെ വെള്ളം ചേർക്കേണ്ടതില്ല.) ശേഷം പാത്രം അടച്ച് ഒരു മണിക്കൂർ വയ്ക്കുക.

ഒരു കടായി ചൂടാക്കി ചിക്കൻ മുങ്ങാൻ പാകത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി ചിക്കൻ കഷണങ്ങൾ ഇതിലേക്കിട്ട് വറുത്തെടുക്കുക. ഇടയ്ക്ക് തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം. ഫ്രൈ ആയശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റാം. രുചികരമായ തിരുവനന്തപുരം ചിക്കൻ ഫ്രൈ തയ്യാർ.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.