വീണ്ടുമൊരു താരവിവാഹംക്കൂടി: പ്രിയതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി.

വീണ്ടുമൊരു താരവിവാഹംക്കൂടി: പ്രിയതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി.

വീണ്ടുമൊരു താരവിവാഹംക്കൂടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

സമകാലിക വിഷയങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയായ മറിമായ’ത്തിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയത്. ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് മറിമായതിൽ ഇരുവരും ശ്രദ്ധേയരാകുന്നത്.

ഓട്ടന്‍ത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നാടകനടനും കൂടിയായ ശ്രീകുമാര്‍ 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം.

സോഷ്യൽ മീഡിയയിലൂടെയാണ്‌ തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ഇവരുടെ വിവാഹത്തിൻറെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.