സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയപരിധി ഈ മാസം 31 ഓടെ അവസാനിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയപരിധി ഈ മാസം 31 ഓടെ അവസാനിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയപരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാറാത്ത ഇടപാടുകാര്‍ക്ക് 2020 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കാനാവില്ലെന്ന് എസ് ബി ഐ അറിയിച്ചു. മാഗ്‌നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഇനി യാതൊരു ഉപയോഗത്തിനും പറ്റില്ലെന്നുമാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.

എല്ലാ അക്കൗണ്ട് ഉടമകളുടെയും കാര്‍ഡുകള്‍ നിര്‍ബന്ധമായും ചിപ് കാര്‍ഡാക്കി മാറ്റാനാണ് എസ്ബിഐയുടെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്കിൻ്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണിത്. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവില്ല.

പുതിയ ചിപ് കാര്‍ഡിന് ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. സൗജന്യമായാണ് ബാങ്ക് കാര്‍ഡ് മാറ്റി നല്‍കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ഉപഭോക്താവിൻ്റെ രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് എത്തും. തീര്‍ത്തും സൗജന്യമായാണ് ചിപ് കാര്‍ഡ് ബാങ്കുകള്‍ നല്‍കുന്നത്.

ചിപ്പ് അധിഷ്‌ഠിത കാർഡുകളിൽ അധിക സുരക്ഷ ലെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ കാര്‍ഡുകളില്‍ തട്ടിപ്പുകള്‍ എളുപ്പമല്ല.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.