കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ പദ്ധതിയായ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകും.

കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ പദ്ധതിയായ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക്  ജൂണ്‍ ഒന്നിന് തുടക്കമാകും.

ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ പദ്ധതിയായ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. ഈ പദ്ധതിയിലൂടെ ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാം. ആധാറിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും ഈ പദ്ധതി പ്രാബല്യത്തില്‍ വരുക. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇ- പോസ് സൗകര്യമുള്ള റേഷന്‍ കടകള്‍ ആയിരിക്കണം. രാജ്യവ്യാപകമായി പദ്ധതി ജൂണ്‍ ഒന്നിന് നടപ്പാക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ജോലി തേടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പോകുന്നവര്‍ക്ക് റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.