ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രയ്‌ക്കിടെ പാറക്കെട്ടിൽ വീണുമരിച്ചു.

ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രയ്‌ക്കിടെ പാറക്കെട്ടിൽ വീണുമരിച്ചു.

ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രയ്‌ക്കിടെ പാറക്കെട്ടിൽ നിന്നും വീണുമരിച്ചു. നോര്‍ത്ത് മെക്‌സിക്കോയിലെ ഷീര്‍ റോക്ക് കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 300 മീറ്റര്‍ പാറയിലേക്ക് വീണായിരുന്നു ബ്രാഡിന്റെ ദാരുണാന്ത്യം.

ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളും ക്ലൈമ്പിങ്ങിനുണ്ടായിരുന്നു. വ്യാഴാഴ്ച ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നത്.

ന്യുവോ ലിയോണില്‍ നിന്നാണ് ഇവര്‍ പര്‍വ്വതം കയാറാന്‍ ആരംഭിച്ചത്. 900 മീറ്റര്‍ പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരും താഴേയ്ക്ക് വീണുവെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സണ്‍ പാറയുടെ തള്ളിനില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഐദന്‍ ജേക്കബ്‌സണിന് കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് സുരക്ഷക്ക് വേണ്ടിയുള്ള റോപുകള്‍ ഉപയോഗിക്കാതെ അപകടകരമായ പാറക്കെട്ടുകള്‍ ഒറ്റയ്ക്ക് കയറുന്നതാണ് ഗോബ്രൈറ്റിനെ ശ്രദ്ധേയനാക്കിയത്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.