ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ.  നാളെ രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. 

 

കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണു കേരളം സാക്ഷ്യം വഹിച്ചത്. ഇതിൻറെ പേരിൽ മാത്രമെടുത്ത് 9000 ക്രിമിനൽ കേസുകളാണ് അതിൽ പ്രതികളായത് 27,000 പേരാണ്.‌ 

 

യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങളാണ് ഉയർന്നത്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു  സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 17നാണ് വിരമിക്കുന്നത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.