വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവനയുമായി സംവിധായകന്‍ സാമി.

വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവനയുമായി സംവിധായകന്‍ സാമി.

വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്‍ സാമി. ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ് ഡെറ്റോള്‍ ഉപയോഗിച്ച്‌ കൈകഴുകാറുണ്ടെന്നും, അത് നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ് തന്നെന്നുമാണ് സംവിധായകന്‍ സാമിയുടെ വെളിപ്പെടുത്തല്‍. തിരശീലയില്‍ മാത്രമല്ല, ജീവിതത്തിലും താരം നല്ലൊരു നടനെന്നുമാണ് സ്വാമിയുടെ വിമര്‍ശനം. 

 

എന്നാൽ ഇത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇപ്പോൾ താരത്തിനെതിരെയുള്ള ഈ വിമർശനമാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഇതിനെതിരെ വിജയ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ താരത്തെ  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. 

അദ്ദേഹത്തെ ഞങ്ങൾക്ക് നന്നായി അറിയാം. ഒരു വ്യത്യാസവും നോക്കാതെ ചേർത്തുപിടിക്കുകയും, ഏതോരു ആപത്തു വരുമ്പോളും ഓടിയെത്തുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, ഇത്തരം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആരാധകരുടെ മറുപടി. സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനാണ് സാമിയുടെ ശ്രമമെന്നുമാണ് വിജയ ആരാധകരുടെ പക്ഷം. 

 

വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതി, വേദിയില്‍ പ്രസംഗിക്കുന്നതും സാരോപദേശം നല്‍കുന്നതും അവസാനിപ്പിക്കാനും സാമി കൂട്ടിച്ചേര്‍ത്തു. തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളില്‍ ഒരാളാണ് ഇളയദളപതി എന്ന് വിളിപ്പേരുള്ള വിജയ്. വിജയ് വാങ്ങുന്ന പ്രതിഫലത്തെയും ഇയാൾ വിമർശിക്കുന്നുണ്ട്. ഉയിർ, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. ഈ പ്രസ്താവനക്കെതിരെ ആരാധകർ മാത്രമല്ല രംഗത്തുവന്നിരിക്കുന്നത്. 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.