മരട് ഫ്ലാറ്റുകളിൽ നിന്നും ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും: 15 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് താമസക്കാര്‍.

മരട് ഫ്ലാറ്റുകളിൽ നിന്നും ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും:  15 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് താമസക്കാര്‍.

സുപ്രീം കോടതി പൊളിക്കാനായി ഉത്തരവിട്ട അനധികൃതമായി നിർമ്മിച്ച മരടിലെ ഫ്ലാറ്റുകളിൽ നിന്നും താമസക്കാർക്ക് ഒഴിയാൻ അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും. എന്നാല്‍ ഒഴിഞ്ഞുപോകാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടിലാണ് താമസക്കാര്‍.

എന്നാൽ ഇനി ഉടമകള്‍ക്ക് സമയം നീട്ടിനല്‍കേണ്ടതില്ലെന്നും വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ എല്ലാവരും ഒഴിയണമെന്നുമുള്ള കർശനനിലപാടിലാണ് സർക്കാരും. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് മൂന്നാം തീയതി ഫ്ലാറ്റുകൾ ഒഴിപ്പിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ ഫ്ലാറ്റൊഴിയാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്നും, ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ ഒഴിയണമെന്നുമാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇന്ന് വൈകീട്ടോടെ വിച്ഛേദിക്കും. 326 അപാര്‍ട്മെന്റുകളില്‍ 103 എണ്ണം മാത്രമാണ് ഒഴിഞ്ഞത്. ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളുടെ സമാനമായ സൗകര്യങ്ങളോടുകൂടിയ താമസസൗകര്യം ഒരുക്കി നല്‍കണമെന്ന ആവശ്യമാണ് ഫ്‌ളാറ്റുടമകള്‍ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

എന്നാൽ പുനരധിവാസം പ്രായോഗികമായി സാധ്യമല്ലെന്നും, താമസസൗകര്യം ഫ്ലാറ്റുടമകള്‍ത്തന്നെ കണ്ടെത്തണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച ഫ്ലാറ്റുടമകളുമായി ചർച്ചനടത്തിയിരുന്നു. കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീടോ ഫ്ലാറ്റോ സ്വന്തമായി കണ്ടെത്തി മാറുകയെന്നത് വിഷമമാണെന്നും, അതിനാൽ 15 കൂടി സമയം അനുവദിക്കണമെന്നും, താമസസൗകര്യം ഒരുക്കുന്നത് വരെ വെള്ളവും വൈദ്യുതിയും 15 ദിവസത്തേക്ക് അനുവദിക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.