ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന.

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന.

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന. ‘ഡി.എഫ്-41’ എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ബീജിംഗില്‍ ചൈനീസ് ദേശീയ ദിനത്തിനോട് അനുബന്ധിച്ചാണ് ലോകത്തിന് മുൻപിൽ ഇത് പ്രദർശിപ്പിച്ചത്.

ചൈനയില്‍ നിന്നും വിക്ഷേപിച്ചാല്‍ മുപ്പത് നിമിഷത്തിനുള്ളില്‍ അമേരിക്കയില്‍ പതിച്ച് അമേരിക്കയെ ചാരമാക്കാനുള്ള ശേഷി ഈ മിസൈലിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുമുണ്ട് ഈ മിസൈലിന്. നിലവില്‍ ഇത്രയും ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ മറ്റൊരുരാജ്യത്തിൻെറയും പക്കലില്ല.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന ചടങ്ങിലായിരുന്നു ചൈന ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്‌. ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന സൈനിക പരേഡ് അരങ്ങേറി.

ദേശീയ ദിന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും കൂടാതെ 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയും ചൈന ലോകത്തിനുമുൻപിൽ പ്രദർശിപ്പിച്ചായിരുന്നു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.