ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വി.പി നന്ദകുമാറും

ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വി.പി നന്ദകുമാറും

കൊച്ചി: ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ ആദ്യ പത്തില്‍ ഇടം നേടി. 23 മലയാളികളാണ് പട്ടികയിലുളളത്.  3700 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്തി.

സ്വര്‍ണപ്പണയ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ലിസ്റ്റിംഗ് നടത്തിയ മണപ്പുറം ഇന്ന് 24 സംസ്ഥാനങ്ങളിലായി 4000ത്തിലേറെ ശാഖകളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള പ്രസ്ഥാനവുമായി വളര്‍ന്നതിനു പിന്നില്‍ വി പി നന്ദകുമാറിന്‍റെ നവീന ആശയങ്ങളും സംരംഭകത്വമികവും നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ യുസഫലിയാണ്. വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാ ഷംസീര്‍ വയലില്‍,ആര്‍.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ള, ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യന്‍, ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ്,ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, ഭാര്യ ശോഭ മേനോന്‍, കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും , മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ് അലക്സാണ്ടര്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മലയാളികള്‍. തുടര്‍ച്ചയായ് എട്ടാം തവണയും മുകേഷ് അംബാനി ഹുറുണ്‍ പട്ടികയില്‍ ഒന്നാമതെത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.