മിലാനിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ

മിലാനിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ

 

വർഷം ജൂലായ് അഞ്ച് മുതൽ ഒമ്പത് വരെയാണ് ലയൺസ് ക്ലബ്ബുകളുടെ 102  മത് ഇന്റർനാഷണൽ കൺവെൻഷൻ നടന്നത്. മിലാനാണ് ഇറ്റലിയുടെ പ്രധാന സാമ്പത്തികകേന്ദ്രം. ഇതിന് പുറമെ അത് ഏറ്റവും സമ്പന്നമായ ഉൽപാദന, വാണിജ്യ കേന്ദ്രം കൂടിയാണ്. ലണ്ടൻ, പാരിസ്, ന്യൂയോർക്ക് എന്നീ നഗരങ്ങളുടേത് പോലെ മിലനും ലോകത്തിന്റെ ഫാഷൻ തലസ്ഥാനമാണ്. അവിടെയാണ് പ്രാഡ, വെഴ്‌സെസ്, ടോൾസ് ആൻഡ് ഗബാന  എന്നീ ഫാഷൻ ബ്രാന്റുകൾ പിറന്നത്.

 

വിഖ്യാത ചിത്രകാരനും ബഹുമുഖപ്രതിഭയുമായ ലിയൊനാർഡൊ ഡാ വിഞ്ചി ജീവിതത്തിലെ 17 വർഷങ്ങൾ നഗരത്തിലാണ് ചെലവഴിച്ചത്. തന്റെ മികച്ച ചിത്രങ്ങൾ സൃഷ്ടിച്ചതും ഇവിടെവെച്ച് തന്നെ വീതിയേറിയ മരങ്ങൾ അതിരിട്ട വീഥികളും കല്ല് പാകിയ തെരുവുകളും നന്നായി സംരക്ഷിച്ച ചരിത്രഗന്ധം പേറുന്ന  പഴയ കെട്ടിടങ്ങളും കൂടിക്കലർ സ്മാർട്ട്  സിറ്റിയാണ് മിലാൻ. ഇന്ത്യയിൽ നിന്നും  വന്ന  ഒരാൾക്ക് ആദ്യം കൗതുകമുണർത്തുന്ന  ചിത്രം. ഇന്ത്യയിലേത് പോലെ തന്നെ റോഡുകളിൽ കാണുന്ന  ചെറിയ കാറുകളാണ്. ഇറ്റലിയിൽ കാണുന്നതുപോലെയുള്ള രണ്ട് ഡോറുകളോട് കൂടിയ അത്രയും കാറുകൾ മറ്റെവിടെയും കണ്ടിട്ടില്ല .

 

മിലാനിൽ ഞാൻ ലയൺസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ ഡയറക്ടർ എന്ന  പദവിയ്ക്ക് വേണ്ടി മത്സരിക്കാൻ ജൂലായ് 3 മുതൽ 13 വരെ പത്ത് ദിവസങ്ങൾ ചെലവഴിച്ചു.  നേതാക്കളെയും പ്രതിനിധിസംഘങ്ങളേയും കാണുന്നതും വോട്ടുകൾ നേടാനുള്ള പ്രചാരണവും ഉൾപ്പെടെ ഒട്ടേറെ  ജോലികൾ തീർക്കാനുണ്ടായിരുന്നു. യൂറോപ്പ് ഒരു അസാധാരണ ഹീറ്റ് വേവിലൂടെ(ഉഷ്ണക്കാറ്റ്) കടന്നുപോവുകയാണ്. മിലനും നിർഭാഗ്യത്തിന് ഇതിൽ നിന്നും  മുക്തമല്ല.  പകൽസമയത്തെ ഊഷ്മാവ് ഉയർന്നതായിരുന്നു. ഒരു പക്ഷെ കേരളത്തിലേതിനേക്കാൾ ചൂട് കൂടുതലും . വേനൽക്കാലത്തിന്റെ പാരമ്യതയിൽ ഇറ്റലി സന്ദർശിക്കുന്നതിന്റെ ഗുണം ഞങ്ങളും അനുഭവിച്ചു. ദിവസം നേരത്തെ പുലരും. രാത്രി പത്ത് മണിവരെയും പകൽവെളിച്ചം ലഭിക്കും. ഇതു മൂലം ചെറിയൊരു ഇടവേളയിൽ ഇവിടം സന്ദർശിക്കാനെത്തുന്ന  വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥലങ്ങളും സന്ദർശിക്കാനാവും.

 

ലയൺസ്  ക്ലബ്ബ് ഇന്റർനാഷണലിൻെറ  പ്രധാന നേതാക്കളുമായും ബോർഡ് അംഗങ്ങളുമായും ഉള്ള മീറ്റിങ്ങുകൾക്കാണ് മീറ്റിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് എത്തിച്ചേർന്ന  ഞാൻ മുൻതൂക്കം നൽകിയത്. ഇതിന് പുറമെ രജിസ്‌ട്രേഷൻ ചടങ്ങുകളും പേപ്പർ വർക്കും പൂർത്തിയാക്കാനുണ്ടായിരുന്നു . മികോ (MiCo) എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട മിലാ കൺവെൻഷൻ സെന്ററാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ. മിലാനിൽ  ചെലവഴിച്ച അടുത്ത ഏതാനും ദിവസങ്ങൾ ഞാൻ കടന്നുപോയ ഏറ്റവും തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകളെ ഞാൻ കണ്ടുമുട്ടി . നിരവധി പ്രഭാഷണങ്ങൾ നടത്തി. ഒരു പക്ഷെ ഒരു വർഷം മുഴുവൻ നടത്തിയ പ്രഭാഷണങ്ങളേക്കാൾ കൂടുതൽ എന്ന് തന്നെ പറയാം. തിരിഞ്ഞുനോക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും അത്യാവശ്യമായ ക്രിയാത്മക അനുഭവങ്ങളായിരുന്നുവത്. അത് നിങ്ങളിൽ ആത്മവിശ്വാസവും ആത്മസമ്പന്നതയും ശുഭപ്രതീക്ഷയും നിറയ്ക്കും. മിലാനിൽ എനിക്ക് വിലപിടിച്ചതെന്ന്  തോന്നുന്ന   സവിശേഷ നിമിഷങ്ങളും സുപ്രധാന നേട്ടങ്ങളും ഞാൻ പങ്കുവെക്കുന്നു.

 

രാഷ്ട്രങ്ങളുടെ പരേഡ്

 

ജൂലായ് ആറിന് രാവിലെ മിലാ കൺവെൻഷൻ സെന്ററിൽ നടന്ന  വിവിധ രാഷ്ട്രങ്ങളുടെ പരേഡായിരുന്നു  ഏറ്റവും വലിയ ആകർഷണകേന്ദ്രങ്ങളിലൊന്ന് 125 രാഷ്ട്രങ്ങളിൽ നിന്നും  ഏകദേശം10,000 ലയണുകൾ പരേഡിൽ പങ്കെടുത്തു. ‘ഗുഡ്രുൻ ൻഗ്വഡൊറ്റിർ’ എന്ന  ഇന്റർനാഷണൽ പ്രസിഡന്റാണ് പരേഡ് ഫ്‌ളാഗ് ഓഫ് ചെയ്തത്. സാവധാനത്തിൽ ഓടിയ വിന്റേജ് കാറുകളിൽ ലയൺസ് ക്ലബ്ബുകളിലെ ലയൺസ് ക്ലബ്ബുകളിലെ നേതാക്കൾ കടന്നുപോയി. അവർ എല്ലാവരും തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ കൈവീശി. ഞാൻ കേരള ലയൺസിനൊപ്പമായിരുന്നു . മുണ്ടും കുർത്തയുമായിരുന്നു ഞങ്ങളുടെ വേഷം. സ്ത്രീകൾ പരമ്പരാഗതമായ സാരി ധരിച്ചു. ഇന്ത്യൻ വിഭാഗത്തിൽ, പഞ്ചാബിൽ നിന്നുള്ളവരാണ് ഹൃദയം കവർന്നത്. ഭംഗ്ര ഡാൻസിന്റെ താളത്തിൽ ചുവടുവെച്ചാണ് വർണ്ണശബളമായ ഡ്രസ്സുകളണിഞ്ഞ് പഞ്ചാബ് സംഘം കടന്നുപോയത്. എങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിലെ ബഹുവർണ്ണ വേഷങ്ങളെ വെല്ലാൻ ആരുമില്ലായിരുന്നു . ഉച്ചവെയിൽ തുടങ്ങുന്നതിന് ഏറെ മുമ്പേ പരേഡ് അവസാനിച്ചു. ഇറ്റലിയിൽ 1951 ആദ്യ ലയൺസ് ക്ലബ്ബ് രൂപീകരിക്കപ്പെട്ട ഗലേറിയയിലായിരുന്നു  പരേഡ് അവസാനിച്ചത്.

മിലാനിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരകമായ ഡുവോമോ എന്നറിയപ്പെടുന്ന  മിലാ പള്ളിയിൽ നിന്നും  കയ്യെത്തും ദൂരത്താണ് സ്ഥലമെന്നത് ശ്രദ്ധേയമാണ്. 20000പേരെ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും സമകാലീന യൂറോപ്പിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നുമാണിത്. പള്ളിയുടെ നിർമ്മാണം1386 തുടങ്ങി. 355എഡിയിൽ പണിത പള്ളിയിൽ 1075 നടന്ന  തീപ്പിടിത്തത്തിന് ശേഷമായിരുന്നു  പുനർനിർമ്മാണശ്രമം. അഞ്ച് നൂറ്റാണ്ടുകൊണ്ടാണ് പള്ളി നിർമ്മാണം പൂർത്തിയായത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സ്‌പെയിനിലെ സെവില്ലെ കത്തീഡ്രൽ എന്നിവ കഴിഞ്ഞാൽ ലോകത്തിലെമൂന്നാമത്തെ വലിയ പള്ളിയാണിത്. നിരത്തോരത്ത് വർണ്ണക്കുടകൾക്ക് കീഴിൽ  ടേബിളുകൾ നിരത്തിയ റെസ്‌റ്റോറന്റിലായിരുന്നു  ഉച്ചഭക്ഷണം. മിലാ കത്തീഡ്രലിന്റെ പശ്ചാത്തലത്തിൽ, നല്ല വെയിലുള്ള ഉച്ചനേരത്ത് പിസ്സയും തണുത്ത ബീയറും കഴിച്ചതിനെക്കുറിച്ചും  ഏറെ പറയാനുണ്ട്.

 

തിരഞ്ഞെടുപ്പ്

 

ഉച്ചഭക്ഷണത്തിന് ശേഷം, മൈകോയിലേക്ക് മടങ്ങി. മൂന്നാം  ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന  കാനഡയിലെ ഡോ. പറ്റി ഹില്ലും ഗുജറാത്തിലെ ലയൺസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഐസ് ക്രീം കൂട്ടായ്മയായിരുന്നു  ആദ്യ സന്ധ്യയിലെ പരിപാടി. ഔദ്യോഗിക സ്ഥാനാർത്ഥിയായാണ് ലയൺ  പറ്റി മത്സരിക്കുന്നത്. അതായത് അവരുടെ സ്ഥാനാർത്ഥിത്വം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പിന്തുണച്ചിട്ടുള്ളതാണെർത്ഥം.

 

ഘട്ടത്തിൽ മിലാ കൺവെൻഷനിൽ നടന്ന  തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു വാക്ക്. ഇന്റർനാഷണൽ പ്രസിഡന്റ്, ആദ്യ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ്, രണ്ടാം ഇന്റർനാഷണൽ വൈസ് പ്രസിഡന്റ്, മൂന്നാം  ഇന്റർനാഷണൽ വൈസ് പ്രസിഡന്റ്, 17, ഇന്റർനാഷണൽ ഡയറക്ടർമാർ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ രണ്ടാം വൈസ്പ്രസിഡന്റ് മുതൽ മുകളിലോട്ടുള്ള സ്ഥാനങ്ങളിലേക്കുള്ള മത്സരം വെറും ഔപചാരികം മാത്രമാണ്. കാരണം സ്ഥാനങ്ങളിലേക്ക് വരുന്നത് താഴേത്തട്ടിൽ നിന്നും 50 ശതമാനത്തിലധികം യെസ് വോട്ടുകൾ നേടിയവരാണ്. ഇതിൽ മൂന്നാം  വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. കാരണം തിരഞ്ഞെടുക്കപ്പെട്ട്  കഴിഞ്ഞാൽ ഇന്റർനാഷണൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിങ്ങളുടെ ആരോഹണം ഏറെക്കുറെ സ്വാഭാവികമായി നടക്കും.

15 ലക്ഷം അംഗങ്ങളുള്ള അന്താരാഷ്ട്ര സംഘടനയെന്ന നിലയ്ക്ക് ഒരുപാട്പേർ ഉയർന്ന  ഓഫീസിലേക്കെത്താൻ ആഗ്രഹിക്കുന്ന  മത്സരാർഥികളാണ്. കൺവെൻഷൻ നടക്കാൻ പോകുന്ന  സമയത്തിന് മുൻപ് തന്നെ ഒട്ടേറെപ്പേർ പദവികളിൽ മത്സരിക്കാനുള്ള താൽപര്യം കാലേകൂട്ടി അറിയിക്കുക പതിവുണ്ട്. അന്താരാഷ്ട്ര നേതൃത്വം സ്ഥാനാർഥികളെ മുഴുവൻ വിലയിരുത്തും. പരസ്പര ചർച്ചകൾക്ക് ശേഷം ഏറ്റവും മികച്ചതെന്ന്  തോന്നുന്നവരെ ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയായി ഉൾപ്പെടുത്തും. അതുപോലെ ഏഴ് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മേഖലകളെ പ്രതിനിധീകരിക്കുന്ന  അന്താരാഷ്ട്ര ഡയറക്ടർമാരും മത്സരിക്കാൻ സദ്ധതപ്രകടിപ്പിച്ചവരുടെ ലിസ്റ്റ് പരിശോധിക്കും. ഓരോ ഏരിയയിൽ ഉള്ള ഡയറക്ടർമാർ ഇതിൽ നിന്നും  കൂടുതൽ പേർക്ക് താൽപര്യമുള്ള നേതാക്കളെ ഉൾപ്പെടുത്തി ഔദ്യോഗിക പാനൽ ഉണ്ടാക്കും. മിലാ കൺവെൻഷനിൽ ഔദ്യോഗികമല്ലാത്ത സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു  അതിലൊന്നാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മൂന്നാമത്  ഇന്റൻനാഷണൽ വൈസ് പ്രസിഡന്റായി മത്സരിക്കാനെത്തിയ ലെബനനിൽ നിന്നുള്ള ലയ സലിം മൂസ്സൻ. അദ്ദേഹത്തിന്റെ ഊർജ്ജവും പ്രസരിപ്പും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം സാധാരണ പ്രതീക്ഷിക്കുന്ന  ഫലം നൽകാറുള്ള തിരഞ്ഞെടുപ്പ് രംഗത്തെ ഇളക്കിമറിച്ചു.

 

വിവിധ മേഖലകളെ പ്രതിനിധീകരിക്കാനുള്ള ഇന്റർനാഷണൽ ഡയറക്ടർമാരെയാണ് തിരഞ്ഞെടുക്കുതെങ്കിലും എല്ലാ പ്രതിനിധികൾക്കും വോട്ടിങ്ങ്  ഉണ്ടെന്നതാണ് രസകരമായ വിഷയം. അതുകൊണ്ട് ഇസാമെ എറിയപ്പെടുന്ന  (ഇന്ത്യ, സൗത്ത് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എനീ മേഖലകളെ ഉൾക്കൊള്ളുന്ന  പ്രദേശം) പ്രദേശത്തെ പ്രതിനിധീകരിക്കാൻ മത്സരിക്കുന്ന  എനിക്കും ലയ ആർ. സമ്പത്തിനും ജയിക്കണമെങ്കിൽ എല്ലാ മേഖലയിൽ നിന്നും  എത്തിയ പ്രതിനിധികൾ വോട്ട്  ചെയ്യണമെന്നർത്ഥം.

 

ഇനി ഐസ്‌ക്രീം സോഷ്യൽ വിരുന്നിലേക്ക് മടങ്ങിയെത്താം. ഡോ. പറ്റി ഹിൽ അവിടെ എല്ലാവരോടുമായി വോട്ട്  അഭ്യർത്ഥിക്കുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്തവർക്ക് വിവിധ രുചികളുള്ള ഐസ്‌ക്രീമിന്റെ ഘോഷയാത്ര അനുഭവിക്കാനായി. ഞാൻ സമ്പത്തും അവിടെ വോട്ടഭ്യർത്ഥന നടത്തി. രണ്ട് മിനിറ്റ് വീതമാണ് ഞങ്ങൾക്ക് സംസാരിക്കാൻ ലഭിച്ചത്. ഞാൻ ലയൺസിന് വേണ്ടി നടത്തിയ മുഴുവൻ പരിപാടികളും വിശദീകരിച്ചാണ് വോട്ട്  തേടിയത്. ഐസ്‌ക്രീം സോഷ്യലിൽ ഇന്ത്യയിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട  ഏതാനും പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ, പിന്നീട്  നടന്ന  ബിസിനസ് സെഷനിൽ മത്സരത്തിൽ പങ്കെടുക്കുന്ന 17പേർക്കും ചടങ്ങിൽ പങ്കെടുക്കുന്ന  എല്ലാ പ്രതിനിധകളേയും അഭിസംബോധനചെയ്യാൻ അവസരം ലഭിച്ചു. എല്ലാ മത്സരാർത്ഥികൾക്കും രണ്ട് മിനിറ്റ് വീതമാണ് സംസാരിക്കാൻ ലഭിച്ചത്. എല്ലാ സ്ഥാനാർത്ഥികളേയും വിരമിച്ച  ഇന്റർനാഷണൽ ഡയറക്ടർമാരാണ് പരിചയപ്പെടുത്തിയത്. ലയൺ ആർ. സമ്പത്തിനെ പരിചയപ്പെടുത്തിയ പി ഐഡി ലയൺ എൻ.എസ്. ശങ്കറാണ്. എന്നെ പരിചപ്പെടുത്തിയത് മുൻ അന്താരാഷ്ട്ര പ്രസിഡന്റ് ലയൺ  ഡോ. നരേഷ് അഗർവാളാണ്. അദ്ദേഹം ന്നെ  പിന്തുണച്ച് നന്നായി സംസാരിച്ചു.

 

 

ജൂലായ് ഒമ്പതിന് മൂന്നാമത് പ്ലീനറി സമ്മേളനം അവസാനിച്ചെങ്കിലും ഇന്റർനാഷണൽ ഡയറക്ടർ എന്ന  പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 3 ദിവസം കൂടി എനിക്ക് തങ്ങേണ്ടിവന്നു . ശേഷി ദിവസങ്ങൾ ബോർഡ് യോഗങ്ങൾ, സ്വീകരണങ്ങൾ, ഫോട്ടോ  സെഷനുകൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സെഷൻ എന്നിവയാൽ എന്റെ ദിവസങ്ങൾ നിറഞ്ഞു. അവസാന പരിപാടി എല്ലാ ബോർഡ് അംഗങ്ങളും ചേർു\ന്നുള്ള ചായസൽക്കാരമായിരുന്നു . ജൂലായ് 12ന് ഗുഡ് ബൈ പറഞ്ഞ് പിരിയുംമുമ്പുള്ള യോഗം.

ദിവസത്തിന്റെ ബാക്കി ഷോപ്പിംഗിനായി ചെലവഴിച്ചു. പിറ്റേന്ന്  ഞങ്ങൾ ഇന്ത്യയിലെത്തി.

 

ഓർമ്മകളും പഠനവും

 

മിലാൻ കൺവെൻഷനിൽ അനുഭവപ്പെട്ട  ആവേശം പോലെ തന്നെ  ഒരു പശ്ചാത്താപവും ഉണ്ടായിരുന്നു . വേണ്ടത്ര പുറംകാഴ്ചകൾ ആസ്വദിക്കാൻ സമയം കിട്ടിയില്ലെന്ന  പശ്ചാത്താപം. ചരിത്രപരമായ സ്മാരകത്തിന്റെയും കരകൗശലങ്ങളുടെയും സമ്പന്നത കണക്കിലെടുത്താൽ, ഇറ്റലി ലോകത്തിലെ തന്നെ  ഏറ്റവും സമ്പന്നമായ രാഷ്ട്രമാണ്. അത് ആസ്വദിക്കാൻ സാധിച്ചില്ല. ഒരു പക്ഷെ മറ്റൊരു സമയത്ത്, മറ്റൊരു അവസരത്തിൽ അത് സാധ്യമാകുമെന്ന്  കരുതാം.

 

ലയൺസ് ഇന്റർനാഷണൽ കൺവെൻഷൻെറ സന്തോഷങ്ങളിൽ ഒന്ന് നിങ്ങൾ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ആളുകളെ കാണാനും അറിയാനും സാധിച്ചുവെന്നതാണ്. ഒരു ഉദാഹരണം പറയാം. ഒരു കോക്കസ് മീറ്റിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ, വലിയ കൺവെൻഷൻ ഹോഡിംഗിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ ടീം പോസ് ചെയ്ത ഫോട്ടോ എടുക്കുകയുണ്ടായി. ഞങ്ങളിൽ ഒരാൾ സെൽഫോൺ ക്യാമറയെടുത്ത് ഫോട്ടോ  എടുക്കാൻ ശ്രമിക്കവേ, വഴിയിലൂടെ നടുന്നു പോവുകയായിരുന്ന  ഇണകളിൽ സ്ത്രീ സന്തോഷത്തോടെ ഫോട്ടോ  എടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും ഫോട്ടോയിൽ നിൽക്കാൻ സാധിച്ചു. അവരുമായുള്ള സംസാരത്തിൽ നിന്നും  മനസ്സിലായത് അവരുടെ പേര് പെട്ര എന്നാണെന്നും  ഭർത്താവിന്റെ പേര് പീറ്റർ എന്നുമാണെന്നാണ്. രണ്ടു പേരും ജർമ്മനിയിലെ ബവാറിയയിൽ ഡോക്ടർമാരാണ്. ഡോ. പെട്ര ജർമ്മനിയിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ഗവർണറാണ്. ഇന്റർനാഷണൽ ഡയറക്ടറായി മത്സരിക്കുന്ന  ആളാണ് ഞാനെന്ന് ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ എന്നെ പരിചയപ്പെടുത്തിയപ്പോൾ എങ്കിൽ എൻെറ കൂടെ ഒരു പടം എടുക്കണമൊയി ഡോ. പെട്ര.

 

എന്തായാലും ഓരോ കൺവെൻഷനും ചില പാഠങ്ങളും പഠനങ്ങളും സമ്മാനിക്കും. അത് അടുത്ത കൺവെൻഷന് ഗുണകരമായി ഭവിക്കും. മിലൻ കൺവെൻഷന് ചില പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം വേദിയുടെ കാര്യത്തിലുള്ള പരാജയമാണ്. പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മിലാ കൺവെൻഷൻ സെന്റർ ഒരിക്കലും കൺവെൻഷന് ചേരുന്ന  വേദിയായിരുന്നില്ല. പ്രധാനപ്പെട്ട പ്ലീനറി യോഗം നടന്നത് മൈകോ ഹാൾ മൂന്നിലാണ്. അവിടെയാകട്ടെ  എല്ലാവരേയും ഉൾക്കൊള്ളാനുള്ള വലിപ്പവുമുണ്ടായിരുന്നില്ല.

 

ജൂലായ് ഏഴിന് നടന്ന ഉദ്ഘാടന പ്ലീനറി യോഗത്തിൽ നേരത്തെ തന്നെ ഹാൾ അടച്ചു. കാരണം സീറ്റിംഗ് കപ്പാസിറ്റി അപര്യാപ്തമായിരുന്നുവെന്നതിനാലാണത്. അതേ സമയം പ്രതിനിധികളാകട്ടെ എണ്ണത്തിൽ കൂടുതലും. കൂടുതലായി എത്തിയവരെ ഒടുവിൽ മറ്റൊരു ഹാളിലിരുത്തി അവർക്കായി ബിഗ് സ്‌ക്രീനിൽ സമ്മേളനം ലൈവായി കാണിച്ചു. കഴിഞ്ഞ മൂന്ന്  സമ്മേളനങ്ങളിലും, ലാസ് വേഗസ്, ചിക്കാഗോ, ഫുകുവോക്ക എന്നീ  നഗരങ്ങളിൽ നടന്ന  സമ്മേളനങ്ങളിൽ, ഞാൻ പങ്കെടുത്തിരുന്നു . അവിടെയൊന്നും  ഇങ്ങിനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. മിലാനിലെ ഹാളിന്റെ ഡിസൈനും ഒരു ചെറിയ പോരായ്മ ഉണ്ടായിരുന്നു . ഹാൾ വീതി കുറഞ്ഞതും ഇടുങ്ങിയതുമായിരുന്നു . മെയിൻ സ്‌റ്റേജാകട്ടെ  ഹാളിൻെറ നടുവിലായിരുന്നു.  ഒരു വശത്തിരിക്കുവർക്ക് മാത്രമാണ് ശരിയായി കാണാൻ കഴിയുക. അതുകൊണ്ട് നടുക്ക് സീറ്റ് കിട്ടിയവർക്ക്  മാത്രമാണ് ശരിയായി കാര്യങ്ങൾ കഴിയുക. മറ്റുള്ളവർ ബിഗ്‌സ്‌ക്രീനിനെ ആശ്രയിക്കേണ്ടി വന്നു . ജൂലായ് എട്ടിന് നടന്ന  രണ്ടാം പ്ലീനറി സമ്മേളനത്തിൻെറ പ്രത്യേകത മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ ജേണലിസ്റ്റ് അലസ്‌റ്റെയിർ കാംപ്‌ബെൽ നടത്തിയ അഭിമുഖമാണ്. ബ്ലയർ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു  കാംപ്‌ബെൽ. പക്ഷെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന  പരിപാടി മോശപ്പെട്ട  ശബ്ദസജ്ജീകരണം മൂലം വേണ്ടത്ര ഭംഗിയായില്ല. ഒരു വിഭാഗം ശ്രോതാക്കൾക്ക് അവരുടെ സംഭാഷണങ്ങൾ വ്യക്തമായില്ല. പ്രത്യേകിച്ചും മെയിൻ സ്റ്റേജിൽ നിന്നും  അൽപം അകലെയിരുന്നവർക്കും ബിഗ് സ്‌ക്രീനിൽ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നവർക്കും.

 

 2022 ലെ ലയൺസ് ഇന്റർനാഷണൽ കൺവെൻഷൻ ദില്ലിയിലാണ് തീരുമാനിച്ചിരിക്കുന്നത്. മിലാനിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടായിരിക്കണം ദില്ലിയിലെ കൺവെൻഷൻ എന്ന്  ഉറപ്പുവരുത്തേണ്ടതുണ്ട്. പക്ഷെ, മേൽ സൂചിപ്പിച്ച ഇത്തരം ചെറിയ പോരായ്മകൾ ഒഴിച്ചുനിർത്തിയാൽ, മിലാൻ 2019 എന്നുമെന്നും  ഓർമ്മിക്കാവുന്ന  അനുഭവമാണ്.

 

 

 

 

 

 

 

വി. പി. നന്ദകുമാർ
MD & CEO മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.