ഇല അട

ഇല അട

കേരളത്തിൻെറ തനത് രുചികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇല അട. ഇല അടയെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറുന്നുണ്ടോ?….പണ്ടൊക്കെ വീടുകളിൽ ഇല അട പ്രാതലിനും, നാലുമണിപലഹാരവുമായാണ് കഴിക്കാറുണ്ടായത്….. ഇല അടയായാലോ ഇന്നത്തെ നമ്മുടെ നാലുമണി പലഹാരം?….

ചേരുവകൾ

അരിപ്പൊടി : 3 കപ്പ്
ശര്‍ക്കര : 250 ഗ്രാം
തേങ്ങ ചിരകിയത് : ഒരെണ്ണം
നേന്ത്രപ്പഴം : 3 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 1 ടീസ്പൂണ്‍
നെയ്യ് : 2 സ്പൂണ്‍
വെള്ളം മൂന്ന് കപ്പ്
വാഴയില : ആവശ്യത്തിന്

 

 

 

തയ്യാറാക്കുന്ന വിധം

ശർക്കര അൽപ്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചുടാകുമ്പോൾ ശർക്കരപ്പാനി ചേർത്ത് കുറുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ നേന്ത്രപ്പഴവും തേങ്ങ ചിരകിയതും ചേർത്തിളക്കി വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാകുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് വാങ്ങിവയ്ക്കുക.

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശേ അരിപ്പൊടി ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. വാഴയിലയിൽ ഒഴിച്ച് പരത്തുന്നതിന് ആവശ്യമായ അയവിലായിരിക്കണം അരിപ്പൊടി കുഴയ്‌ക്കേണ്ടത്.

വാട്ടിയ വാഴയിലയിൽ കുറേശ്ശേ മാവ് ഒഴിച്ചുപരത്തി നടുവിൽ തയ്യാറാക്കിവെച്ചിരിക്കുന്ന ശർക്കരക്കൂട്ട് നിരത്തി ഇല പകുതിയ്ക്ക് വച്ച് മടക്കുക രണ്ടറ്റവും മടക്കുക തുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കി അപ്പച്ചെമ്പിൽ വച്ച് ആവിയില്‍ വേവിച്ചെടുക്കുക.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.