വട്ടയപ്പം :

വട്ടയപ്പം :

കേരളത്തിൻെറ തനിനാടൻ ഭക്ഷണങ്ങളിൽ ഒന്നാണ് വട്ടയപ്പം. കൂടുതലായും ഇത് ക്രിസ്തുമസിനും ഈസ്റ്ററിനുമാണ് കേരളീയർ ഉണ്ടാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപ്പോലെ ഇഷ്ടപെടുന്ന ഒന്നാണ് വട്ടയപ്പം. വീട്ടിലൊന്ന് പരീക്ഷിച്ചുനോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ :

അരിപ്പൊടി – 4 കപ്പ്

വെള്ളം – ആവശ്യത്തിന്

തേങ്ങാപ്പാൽ – 2 കപ്പ്

യീസ്റ്റ് – 1/2 ടീസ്‌പൂൺ

പഞ്ചസാര – 3/4 കപ്പ്

ഏലക്ക – 6 (നന്നായിപൊടിച്ചത്)

വെളുത്തുള്ളി – 1 അല്ലി (ചതച്ചത്)

നെയ്യ് – ആവശ്യത്തിന്

അണ്ടിപ്പരിപ്പ് – 15

ഉണക്കമുന്തിരി – 15

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം :

അരകപ്പ് ചെറുചൂടുവെള്ളത്തിൽ യീസ്‌റ്റും 1 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കിയശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക.

അതിനുശേഷം 2 കപ്പ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചശേഷം അടുപ്പിൽ വയ്ക്കുക. തിളയ്ക്കുന്നത് വരെ ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കുക. തിളച്ചശേഷം അടുപ്പിൽ നിന്നും വാങ്ങിയശേഷം ചൂടാറാനായി മാറ്റി വയ്ക്കുക.

ചൂടാറിയശേഷം അരിപ്പൊടികുറുക്കിയതിലേക്ക് ബാക്കിയുള്ള അരിപ്പൊടി, തേങ്ങാപ്പാൽ, യീസ്റ്റ് കുതിർത്തത്, പഞ്ചസാര, ഏലക്കാപ്പൊടിച്ചത്, വെളുത്തുള്ളി ചതച്ചത്, ഒരുനുള്ള് ഉപ്പ് എന്നിവ ചേർത്ത് മിക്സർ ഗ്രൈൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇഡലിമാവിന്റെ പാകമാണ് വേണ്ടത്.

ഈ മാവ് നന്നായി അടച്ചു കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും പൊങ്ങുന്നതിനായി മാറ്റിവയ്ക്കുക. മാവ് നമ്മൾ വെക്കുന്നതിന്റെ ഇരട്ടിയായി പൊങ്ങും അതുകൊണ്ട് അതിന് അനുയോജ്യമായ പാത്രം ഉപയോഗിക്കുക. പൊങ്ങിയതിനുശേഷം ഇഡലി തട്ടിലോ, പരന്ന പാത്രത്തിലോ നെയ്യ് പുരട്ടി മാവ് പതിയെയൊന്നു ഇളക്കിയശേഷം പാത്രത്തിലേക്ക് ഒഴിക്കുക. പത്രത്തിൻെറ പകുതിവരെ ഒഴിച്ചാൽ മതി.

ഉണക്കമുന്തിരിയും അണ്ടിപരിപ്പും ഉപയോഗിച്ച് മുകളിൽ അലങ്കരിച്ചശേഷം മൂടിവച്ച് 20 മിനിറ്റ് വേവിക്കുക. ഉള്ളു നന്നായി വെന്തോയെന്നറിയാൻ ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് കുത്തിനോക്കിയാൽ മതിയാകും. ടൂത്ത്പിക്കിൽ മാവൊന്നും ഒട്ടിപിടിച്ചില്ലെങ്കിൽ ഉള്ളു നന്നായി വെന്തിട്ടുണ്ട്.

അടുപ്പിൽ നിന്നും വാങ്ങിയശേഷം നന്നായി ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കാം. രുചികരമായ വട്ടയപ്പം തയ്യാർ നല്ല ചൂടൻ ചായയോടൊപ്പമോ, കാപ്പിയുടെ കൂടെയോ വൈകുന്നേരം കഴിക്കാം.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.