മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. താമസക്കാരുടെ പ്രശ്‌നത്തില്‍ ആശങ്കയുണ്ട്. അത് പരിഹരിക്കേണ്ടതുമാണ്. എന്നാൽ എങ്ങനെയാണ് താൻ ഇടപെടുമെന്നക്കാര്യം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനെ വസതിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളിലേക്കുമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് താൻ ചെയ്യുകയെന്നും, എന്നാൽ തന്റെ കാഴ്ചപ്പാടുകള്‍ ആർക്കുമേലും അടിച്ചേല്‍പ്പിക്കില്ലഎന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് ഒരു ഗവര്‍ണറുടെ പ്രധാന ജോലിഎന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.