ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ച് അനിശ്ചിതത്വത്തിലായി.

ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ച് അനിശ്ചിതത്വത്തിലായി.

ചന്ദ്രയാൻ 2 -ൻറെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിനു തൊട്ടുമുന്‍പ് വരെ രാജ്യം ഇന്നലെ ആകാംഷയുടെ മുൾമുനയിലായിരുന്നു. എന്നാൽ അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ച് അനിശ്ചിതത്വത്തിലായി.

ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ മുകളിൽ വച്ചാണ് നഷ്ടമായത്. സിഗ്‌നലുകള്‍ നഷ്ടപ്പെടുമ്പോള്‍ രാജ്യമാകെ നിരാശയിലായിരുന്നു.

ശുഭ വാർത്തകേൾക്കാനായി രാജ്യം മുഴുവൻ ശനിയാഴ്ച്ച പുലർച്ചെവരെ ഉറങ്ങാതിരുന്നു. ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.

അവസാന നിമിഷം വരെ വിജയകരമായാണ് ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2 മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. ഈ ഘട്ടം വിജയകരമായാണ് പൂർത്തിയാക്കിയത്.

ഓരോ ഘട്ടത്തിലും ശാസ്ത്രജ്ഞരുടെ അനൗണ്‍സ്മെന്റുകള്‍ കേന്ദ്രത്തിലുള്ളവര്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. എന്നാൽ പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തിയപ്പോളാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്. പാതയില്‍നിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പ്രതിഫലിച്ചു.

ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂമെന്നും ഐഎസ്ആർഒ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.