കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യിയാണ് രാ​ജ്ഭ​വ​നി​ല്‍ വച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തത്. മ​ല​യാ​ള​ത്തി​ലാ​യിരുന്നു ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, മ​ന്ത്രി​മാ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. രാഷ്ട്രപതി ഞായറാഴ്ചയാണ് കേരള ഗവര്‍ണറായി നിയമിച്ച്‌ വിജ്ഞാപനമിറക്കിയത്. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രിയായിരുന്ന ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാൻ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്‌ത നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ജ​സ്റ്റീ​സ് പി.​ സ​ദാ​ശി​വം കേര​ള ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ച്ച​ സാഹചര്യത്തിലാണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ പു​തി​യ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച​ത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.