​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ 100 കോ​ടി ഡോ​ള​ര്‍ വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. അ​ഞ്ചാ​മ​ത് ഈ​സ്റ്റേ​ണ്‍ എ​ക്ണോ​മി​ക് ഫോ​റ​ത്തി​ല്‍ സ​മ​ഗ്ര സ​മ്മേ​ള​ന​ത്തി​ലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​നം എ​ന്ന​ത് സാമ്പത്തിക ന​യ​ത്തി​ന് പു​തി​യ മാ​നം ന​ല്‍​കു​ന്ന​താ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ര്‍ പു​ടി​നു​മാ​യി മോ​ദി ന​ട​ത്തി​യ ഉഭയകക്ഷി ചർച്ചയിൽ നിരവധി കരാറുകളിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒപ്പുവച്ചു.

വ്യാ​പാ​രം, പ്ര​തി​രോ​ധം, ബ​ഹി​രാ​കാ​ശം, എ​ണ്ണ-​വാ​ത​കം, ആ​ണ​വോ​ര്‍​ജം, സ​മു​ദ്ര​പാ​ത എ​ന്നി​വ​യി​ല്‍ ഇ​ന്ത്യ-​റ​ഷ്യ സ​ഹ​ക​ര​ണം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ധാ​ര​ണ​യാ​യി​. ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ റ​ഷ്യ​യി​ല്‍ അ​യ​ച്ച്‌ പ​രി​ശീ​ലി​പ്പി​ക്കാ​നും ഈകൂടികാഴ്ചയിൽ ധാ​ര​ണ​യാ​യി.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.