എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു.

എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു.

എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു. എഡിജിപി സുധേഷ് കുമാർ ആയിരുന്നു ഗതാഗത കമ്മീഷണര്‍, അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും മാറ്റിയാണ് എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്.

ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് എഡിജിപി സുധേഷ് കുമാറിനെ ആ സ്ഥാനത്തുനിന്നും മാറ്റിയത്.

സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു ഇതിനെ തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി എ കെ ശശീന്ദ്രൻ റദ്ദാക്കിയിരുന്നു. കൂടാതെ എഡിജിപി സുധേഷ് കുമാറിനെതിരെ വകുപ്പിലെ പദ്ധതികൾ നടപ്പാക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടി.

അതേസമയം സുധേഷ് കുമാറിന്‌ ഇനി ഏത് ചുമതലയാണ് കൊടുക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.