പുളി ഇഞ്ചി

പുളി ഇഞ്ചി

ഓണം എത്താറായല്ലോ….ഓണസദ്യയിൽ കേരളീയർക്ക് ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒരു വിഭവമാണ് പുളിയിഞ്ചി. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്…എങ്ങനെയെന്ന് നോക്കിയാലോ?…

ആവശ്യമുള്ള സാധനങ്ങൾ :

പുളി – ഒരു നാരങ്ങാ വലിപ്പത്തിൽ

ശർക്കര – 2 ടേബിൾസ്പൂൺ

ഇഞ്ചി – 250 ഗ്രാം (ചെറുതായി അരിഞ്ഞത് )

പച്ചമുളക് – 6 എണ്ണം (വട്ടത്തിലരിഞ്ഞത് )

കടുക് – 1/2 ടീസ്പൂൺ

വറ്റൽമുളക് – 5

വേപ്പില – 2 തണ്ട്

കായം – ഒരുനുള്ള്

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

മുളക്‌പൊടി – 1/2 ടീസ്‌പൂൺ

വെളിച്ചെണ്ണ – ആവശ്യത്തിന്

തേങ്ങാ ചിരകിയത് – 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ പുളി കുതിർക്കാൻ വയ്ക്കുക. ചട്ടിയിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങാ ഇടുക.

നന്നായി മൊരിഞ്ഞു ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപ്പൊടിയും ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങുക. ചൂടാറിയതിനുശേഷം നന്നായി അരച്ചെടുക്കുക.

2 ടീസ്പൂൺ വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക, കടുക് പൊട്ടിയതിന് ശേഷം അതിലേക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ ഇട്ട് കൊടുക്കുക.

അതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും, പച്ചമുളകും ചേർക്കുക. ഇഞ്ചി നന്നായി മൊരിഞ്ഞു ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അരച്ച് വച്ച തേങ്ങയും, പുളിവെള്ളവും ശർക്കരയും ചേർത്തുകൊടുക്കുക.

ആവശ്യത്തിന് ഉപ്പും കായവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. രുചികരമായ പുളിയിഞ്ചി തയ്യാർ.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.