മോട്ടോർ വാഹന ഭേദഗതി നിയമം നാളെ മുതൽ പ്രാബല്യത്തിൽ.

മോട്ടോർ വാഹന ഭേദഗതി  നിയമം നാളെ മുതൽ പ്രാബല്യത്തിൽ.

മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ളതാണ് പുതിയ മോട്ടോർ വാഹന ഭേദഗതി. നിലവിലുള്ള പിഴയുടെ പത്തിരട്ടി വർദ്ധിപ്പിച്ചതാണ് പുതിയ ഭേദഗതി. പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാല്‍ അയ്യായിരം രൂപയും, വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയും പിഴയാണ് ഇനിമുതൽ അടക്കേണ്ടത്. പ്രായപൂർത്തി ആകാത്തവർ വണ്ടി ഓടിച്ചാൽ രക്ഷിതാവിന് മൂന്നുവർഷം ജയിൽ ശിക്ഷയും, 25000 രൂപ പിഴയും. കൂടാതെ കുട്ടിക്ക് 25 വയസ്സ് ആകുന്നത് വരെ ലൈസൻസ് അനുവദിക്കില്ല.

ഇനിമുതൽ ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കുകയും, ആയിരം രൂപ പിഴയുമാണ് ചുമത്തുന്നത്. മദ്യപിച്ചു വാഹനമോടിച്ചാൽ നിലവിൽ 5000 രൂപയായിരുന്നു. എന്നാൽ പുതുക്കിയതുക 10000 മാണ്. ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലെങ്കില്‍ ആയിരവും ലൈസന്‍സില്ലെങ്കില്‍ അയ്യായിരവും അമിതവേഗത്തിന് ആയിരം മുതൽ രണ്ടായിരം വരെയാണ് പിഴ.

അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ നിലവിൽ 1000 രൂപയായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ 5000മാക്കി. ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപയും ആക്കി.

അപകട യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അതിനാലാണ് പിഴ ആയിരത്തിലൊന്നും ഒതുങ്ങാതെ നിലവിലുള്ള തുകയുടെ പത്തിരട്ടി വർദ്ധിപ്പിച്ചത്. ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.

കര്‍ശനപരിശോധനക്കായി നൂറിലേറെ സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അതിനാൽ സൂക്ഷിച്ചോടിച്ചാൽ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.