പാകിസ്താൻെറ പ്രസ്‌താവനകൾ തീർത്തും പ്രകോപനപരമാണെന്ന് ഇന്ത്യ .

പാകിസ്താൻെറ  പ്രസ്‌താവനകൾ  തീർത്തും പ്രകോപനപരമാണെന്ന് ഇന്ത്യ .

ജമ്മുകാശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതൽ ഇന്ത്യ – പാകിസ്ഥാൻ സംഘർഷാവസ്ഥയിലായ സാഹചര്യത്തിൽ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്. ഇതിനിടയിൽ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും നടത്തി.

എന്നാൽ പാകിസ്ഥാൻ ഇതെല്ലാം ചെയ്യുന്നത് ജമ്മുകശ്‌മീരിൽ ഗുരുതര പ്രശനങ്ങൾ നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന് ഇന്ത്യ. ഈ വിഷയത്തില്‍ പാക്കിസ്ഥാനിലെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകൾ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സജ്ജമാണെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലകള്‍ വഴി വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള പാക് കമാന്‍ഡോകളും ഭീകരരും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മിസൈല്‍ പരീക്ഷണം നടത്തുന്നതിനാല്‍ ഓഗസ്റ്റ് 28 മുതല്‍ 31വരെ കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. പരീക്ഷണങ്ങൾ നേരത്തെ അറിയിക്കണമെന്ന 2005ലെ ഇന്ത്യ-പാകിസ്ഥാൻ കരാർ പ്രകാരം പാക്കിസ്ഥാന്‍ അറിയിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യയുമായി സെപ്റ്റംബറിലോ, ഒക്ടോബറിലോ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി പറഞ്ഞതടക്കം പാക്കിസ്ഥാന്‍ പാക്കിസ്ഥാന്‍ നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനങ്ങളെ ഇന്ത്യ അപലപിച്ചു.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.