കാരമല്‍സിറപ്പ് ചേര്‍ത്ത പാല്‍പ്പായസം

കാരമല്‍സിറപ്പ് ചേര്‍ത്ത പാല്‍പ്പായസം

പായസമെന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും വായിൽ വെള്ളമൂറും, പ്രത്യേകിച്ചും പാൽപ്പായസം…. ഈ ഓണത്തിന് നമുക്ക് വീട്ടിൽ പാൽപ്പായസം തയ്യാറാക്കിയാലോ? എങ്ങനെയാണ് എളുപ്പത്തിൽ രുചികരമായ പാൽപ്പായസം ഉണ്ടാക്കുന്നതെന്ന് നോക്കൂ….അതും വ്യത്യസ്‌തമായ പാൽപ്പായസം ….

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി – ഒരു കപ്പ് (രണ്ട് മണിക്കൂര്‍ വെളളത്തില്‍ കുതിര്‍ത്തത്)
വെള്ളം – 2 കപ്പ്
പാല്‍ – 12 കപ്പ്
പഞ്ചസാര – 2 കപ്പ്
ഏലയ്ക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍
കാരമല്‍ സിറപ്പ് – 2 ടേബിള്‍ സ്പൂണ്‍
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി നുറുക്കിയത്- 12 എണ്ണം
ഉണക്കമുന്തിരി – 12 എണ്ണം

തയാറാക്കുന്ന വിധം

കുതിര്‍ത്ത അരി ഊറ്റിയ ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ചു വെള്ളം വറ്റുന്നതുവരെ ഏകദേശം അഞ്ച് മിനിറ്റ് വേവിക്കുക.

പാല്‍, പഞ്ചസാര, ഏലയ്ക്ക, കാരമല്‍സിറപ്പ് ഇവ അരിയില്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. പായസം കട്ടിയാകുന്നതുവരെ കുറഞ്ഞ ചൂടില്‍ ഏകദേശം പതിനഞ്ച് മിനിറ്റ് ഇളക്കി വേവിക്കുക.

ചെറിയ ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി കശുവണ്ടി ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. അതിലേക്ക് ഉണക്ക മുന്തിരിയും ചേർത്ത് വറുക്കുക. ഇത് പായസത്തിനുമുകളിലിട്ട ശേഷം വിളമ്പാം.

കാരമല്‍ സിറപ്പ് തയാറാക്കുന്ന വിധം:
അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക. ചെറിയ ചൂടില്‍ പഞ്ചസാര ഉരുകി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കുറച്ച് വെള്ളമൊഴിച്ച് ഇളക്കുക.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.