വിജയകരമായി ചന്ദ്രയാൻ 2 ചന്ദ്രൻെറ ഭ്രമണപഥത്തിലെത്തി.

വിജയകരമായി ചന്ദ്രയാൻ 2  ചന്ദ്രൻെറ  ഭ്രമണപഥത്തിലെത്തി.

വിജയകരമായി ചന്ദ്രയാൻ 2 ചന്ദ്രൻെറ ഭ്രമണപഥത്തിലെത്തി. ഈ ഘട്ടമായിരുന്നു ചന്ദ്രയാൻ 2ൻറെ ഏറ്റവും സങ്കീർണമായഘട്ടം. പുതിയ ചരിത്രം കുറിച്ചാണ് ഇന്ത്യയുടെ ഈ ചന്ദ്ര ദൗത്യം പിന്നിട്ടതെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

ഭൂമിയില്‍ നിന്ന് പുറപ്പെട്ട് മുപ്പത് ദിവസത്തെ സഞ്ചാരത്തിനുശേഷമാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. കഴിഞ്ഞ 22നാണ് പേടകം ഭൂമിയില്‍ നിന്നും യാത്ര പുറപ്പെട്ടത്. ഇന്നലെ രാവിലെ 9.02നാണ് വെല്ലുവിളി നിറഞ്ഞ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. ആശങ്കയുടെ മുള്‍മുനയിലായിരുന്നു എല്ലാവരും. ഒടുവില്‍ എല്ലാം നന്നായി കലാശിച്ചുഎന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രൻറെ ഉപരിതലത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.