മണപ്പുറം ഫിനാൻസിൻെറ ത്രൈമാസ അറ്റാദായം 269 കോടി.

മണപ്പുറം ഫിനാൻസിൻെറ ത്രൈമാസ അറ്റാദായം 269 കോടി.

തൃശൂർ : മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ ജൂൺ 30ന് അവസാനിച്ച 2019-2020 സാമ്പത്തിക വർഷത്തിലെ ത്രൈമാസത്തിൽ 35.27% ശതമാനത്തിൻെറ വർധനവോടെ 268.91 കോടി രൂപയുടെ സംയോജിത അറ്റാദായം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 198.79 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം, മാതൃകമ്പനിയുടെ മാത്രം അറ്റാദായം 219.53 കോടിയാണ്.
ഈ ത്രൈമാസത്തിൽ ഗ്രൂപ്പിൻെറ സംയോജിത പ്രവർത്തന വരുമാനം 25.50 ശതമാനം ഉയർന്ന 1174.48 കോടിയായി. കഴിഞ്ഞ വർഷം ഇത് 935.82 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിൻെറ ആകെ ആസ്തിയിൽ 21.47 ശതമാനത്തിൻെറ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിൽ ആകെ ആസ്തി 16,617.78 കോടിയായിരുന്നെങ്കിൽ ഈ വർഷം 20,185.94 കോടി രൂപയായി ഉയർന്നു.

രണ്ട് രൂപ മുഖവിലയ്ക്കുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് നല്കാൻ ഇന്നലെ തൃശൂർ വലപ്പാട് ചേർന്ന കമ്പനിയുടെ ഡയറകടർ ബോർഡ് യോഗം തീരുമാനിച്ചു. സ്വർണവായ്പ ഇനത്തിലും ഗ്രൂപ്പ് വൻവളർച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വർണവായ്പ ആസ്തി 6.65 ശതമാനം വളർച്ച നേടി 13,292.41 കോടി രൂപയിലെത്തി, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 12,463.60 കോടിയായിരുന്നു. സ്വർണവായ്പയിൽ 1.45 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്ത് ഈ ത്രൈമാസത്തിൽ ആകെ നല്കിയ സ്വർണവായ്പ 26,396 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്. 2019 ജൂൺ 30ലെ കണക്കു പ്രകാരം 24.62 ലക്ഷം പേരാണു കമ്പനിയിൽ സജീവമായി സ്വർണവായ്പ ഇടപാടുകാരായിട്ടുളളത്.

ഗ്രൂപ്പിൻെറ കീഴിലുള്ള ചെറുകിട ഫിനാൻസ് സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസിന് ഈ ത്രൈമാസത്തിൽ ആകെ ബിസിനസ് 72.21 ശതമാനത്തിൻെറ വർധനവോടെ 4,198.30 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷമിത് 2,437.94 കോടിയായിരുന്നു. 22 സംസ്ഥാനങ്ങളിൽ 961 ശാഖകളിലായി 18.93 ലക്ഷം ഉപഭോക്താക്കളുള്ള ആശിർവാദ്‌ മൈക്രോ ഫിനാൻസ് ഇന്ന് ഇന്ത്യയിലെ അഞ്ചാമത് വലിയ എൻ.ബി.എഫ്.സി- എം.എഫ്.ഐ ആണ്.

ഗ്രൂപ്പിൻെറ മറ്റു വായ്പ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൻറെ ആസ്തി 406.51 കോടിയിൽ നിന്ന് 541.66 കോടി രൂപയായി. വാഹന വായ്പ സ്ഥാപനത്തിൻറെത് 717.73 കോടിയിൽ നിന്നു 1,227.08 കോടിയിലേക്ക് കുത്തനെ ഉയർന്നു. ഗ്രൂപ്പിൻെറ സംയോജിത ആകെ ആസ്തിയിൽ സ്വർണ ഇതര വായ്പ സംഭാവന 34 ശതമാനമാണ്.

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ കമ്പനിയുടെ പ്രകടനം പ്രശംസനീയമാണെന്നും ഈ സാമ്പത്തിക വർഷത്തിലേക്കുള്ള മികച്ച ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണെന്നും കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

കമ്പനിയുടെ ബുക്ക് വാല്യു 55.92 രൂപയായി. മൂലധന അനുപാത പര്യാപ്തത 23.25 ശതമാനം രേഖപ്പെടുത്തി. കമ്പനിയുടെ മൊത്ത കടംവാങ്ങൽ 16,166 കോടിയായി. 2019 ജൂൺ 30ലെ കണക്കു പ്രകാരം 44.65 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിയിൽ സജീവമായുള്ളത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.