മുഖ്യ മന്ത്രി വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

മുഖ്യ മന്ത്രി വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

കനത്ത മഴയിലും ഉരുൾപൊട്ടിലുമുണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ മുഖ്യ മന്ത്രി വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും, പ്രളയത്തിൽ ഉണ്ടായ കഷ്ടപ്പാടുകൾ നമുക്ക് ഒന്നിച്ചു നേരിടാമെന്നും അദ്ദേഹം ഉറപ്പു നൽകി.

ക്യാമ്പിലുണ്ടായിരുന്ന ദുരിതബാധ്യതരുടെ അരികിൽ ചെന്ന് അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രക്ഷാ പ്രവർത്തനങ്ങൾക്കാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കാണാതായ കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനുള്ള ശ്രമം തുടരുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. അവലോകന യോഗത്തിന് ശേഷം പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള സഹായ പ്രഖ്യാപനമുണ്ടായേക്കും. ഇതിന് ശേഷം മുഖ്യമന്ത്രി മലപ്പുറത്തെ കവളപ്പാറയിലേക്ക് സന്ദർശനത്തിനായി പോകും.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.