മുഖ്യമന്ത്രി ജില്ലാകളക്ടർമാരോട് ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് നിർദേശം നൽകി.

മുഖ്യമന്ത്രി ജില്ലാകളക്ടർമാരോട് ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് നിർദേശം നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരോട് ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് നിർദേശം നൽകി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണത്തിന് മുന്‍ഗണന നൽകുന്നതിനൊപ്പം ക്യാമ്പുകളില്‍ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ കളക്ടര്‍മാര്‍ യോഗത്തില്‍ ഓരോ ജില്ലകളിലെയും അവസ്ഥകള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴ മാറി നില്‍ക്കുന്നതിനാല്‍ നിലവില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെന്നും വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുവിട്ടുതുടങ്ങിയെന്നും ജില്ലാകളക്ടർമാർ അറിയിച്ചു.

മലയിടിച്ചില്‍ ഉണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനാവശ്യമായ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ജില്ലാകളക്ടർമാർക്ക് നിർദേശം നൽകി. വെള്ളം കയറിയ സ്ഥലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പടരാതിരിക്കാന്‍ ശ്രദ്ധിക്കാനും നിർദേശം നൽകി.

മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശങ്ങളിലെ വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിച്ചാലും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കണമെന്നും, അതിനായുള്ള ഇടം ജില്ലാകളക്ടർമാർ കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.