സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്തെ ആറ്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, വയനാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടർമാർ അവധിപ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധിയാണ്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13നും 14 നും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

നിലവിൽ സംസ്ഥാനത്ത് ആയിരത്തഞ്ഞൂറിൽ കൂടുതൽ ക്യാമ്പുകളിലായി രണ്ടുലക്ഷത്തോളംപ്പേരാണ് ഉള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോളും വടക്കൻ ജില്ലകളിലെ പ്രദേശങ്ങളിൽ തുടരുകയാണ്. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 80 ആയി.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.