ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യതയെന്ന് റിപ്പോർട്ട്.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യതയെന്ന് റിപ്പോർട്ട്.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയോ അതിശക്തമായമഴയോ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. നാളെ മുതൽ പതിനഞ്ചാം തീയ്യതിവരെ മഴശക്തിപ്പെടുമെന്നാണ് റിപ്പോർട്ട്. തീരദേശ ജില്ലകളില്‍ പരക്കെ മഴകിട്ടും. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയത്തിന് സമാന്തരമായി സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രണ്ടു ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളത്തും ആലപ്പുഴയിലുമാണ് ഓറഞ്ച് അലര്‍ട്. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുള്ളത്. മഴയുടെ ശക്തി നിലവിൽ കുറഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുകയാണ്. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി.

നിലവിൽ ആയിരത്തി അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തോളംപേരാണ് സംസ്ഥാനത്തുള്ളത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴയുണ്ട്. അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. മലയോര മേഖലകളിലെ ഗതാഗത തടസംനീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ഇന്ന് രണ്ടുപ്പേരുടെ മൃതദേഹങ്ങളാണ് കണ്ടുപിടിച്ചത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.