പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തിനടിയിലായി

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ  ശിവക്ഷേത്രം വെള്ളത്തിനടിയിലായി

മഴ കനത്തതോടെ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ജലനിരപ്പുയർന്നു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. പെരിയാര്‍, ചാലക്കുടി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ജലസേചന വകുപ്പ്‌ അറിയിച്ചു.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കാന്‍ പോലീസിനും ഫയര്‍ ഫോഴ്‌സിനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

24 മണിക്കൂറും പോലിസ്, ഫയര്‍ ഫോഴ്‌സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെ സേവനവും കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമായിരിക്കും. ജലാശയങ്ങളുടെ അരികില്‍ പോകുന്നതും മലയോരമേഖലകളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്‌.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.