മഴകനത്തതോടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിൻെറ ഷട്ടറുകൾ തുറന്നു.

മഴകനത്തതോടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിൻെറ ഷട്ടറുകൾ തുറന്നു.

സംസ്ഥാനത്ത് മഴകനത്തതോടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിൻെറ 13 ഷട്ടറുകൾ തുറന്നു. ആകെ ഭൂതത്താൻകെട്ടിന് 15 ഷട്ടറുകളാണുള്ളത്. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി. രാവിലെ 11 ഷട്ടറുകൾ തുറന്നിരുന്നു എന്നാൽ മഴ ശക്തമായി പെയ്യുന്നതുകൊണ്ട് ജലനിരപ്പുയർന്നതിനാൽ വീണ്ടും രണ്ട് ഷട്ടറുകൾക്കൂടി തുറക്കേണ്ടി വന്നു.

തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് കനത്തമഴയില്‍ ജലനിരപ്പുയർന്ന സാഹചര്യത്തിൽ വിവിധ ഡാമുകള്‍ തുറന്നു. മലങ്കര, കല്ലാര്‍കുട്ടി, പാംബ്ല തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നുവിട്ടതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.