അത്യാധുനിക യുദ്ധടാങ്കുകളുമായി ഇസ്രായേൽ.

അത്യാധുനിക യുദ്ധടാങ്കുകളുമായി ഇസ്രായേൽ.

അത്യാധുനിക യുദ്ധടാങ്കുകളുമായി ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൻെറ സഹായത്തോടെ സെന്‍സറുകളടക്കം ഘടിപ്പിച്ചാണ് ന്യൂജെന്‍ ടാങ്കറുകള്‍ നിർമിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ടാങ്കുകള്‍ യു.എസ്. സൈനിക പ്രതിനിധികള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു.

വലിയ ടച്ച് സ്‌ക്രീനുകളടക്കം ഘടിപ്പിച്ചുള്ള അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ടാങ്കുകളാണ് നിർമിച്ചിരിക്കുന്നത്. 360 ഡിഗ്രി കാഴ്ചയും ഉറപ്പുവരുത്തുന്നു. ഓട്ടോണോമസ് ഡ്രൈവിങിന് സൗകര്യമുള്ള ടാങ്കുകളില്‍ അനേകം ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്.

വീഡിയോ ഗെയിം കളിക്കുന്ന കണ്‍ട്രോളറിന് സമാനമായി ഈ ടാങ്കുകൾ നിയന്ത്രിക്കാൻ കഴിയും. ഇത് പ്രവർത്തിപ്പിക്കുന്നതിനായി ന്യൂജെന്‍ ടാങ്കുകളില്‍ രണ്ടുസൈനികര്‍ മാത്രം മതിയാകും. ഈ ടാങ്കുകൾ നിർമ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്നുവര്‍ഷം മുന്‍പാണ് ആരംഭിച്ചത്.

കഴിഞ്ഞദിവസം പുതുതായി നിർമ്മിച്ച ടാങ്കുകളുടെ പ്രവർത്തനം യു.എസ്. സൈനിക പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇനി ഒട്ടും താമസിക്കാതെ മറ്റുരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നിലും പ്രദർശിപ്പിക്കും.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.