ജമ്മുകാശ്മീരിൻെറ പ്രത്യേകാധികാരം പിൻവലിച്ച സാഹചര്യത്തിൽ 8000 സൈന്യരെക്കൂടി വിന്യസിക്കും.
ജമ്മുകാശ്മീരിൻെറ പ്രത്യേകാധികാരം പിൻവലിച്ച സാഹചര്യത്തിൽ 8000 സൈന്യരെക്കൂടി വിന്യസിക്കും. വിമാനമാര്‍ഗമാണ് സൈനികരെ കശ്മീരില്‍ എത്തിച്ചത്. ഇവരെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷ ചുമതലകള്‍ക്ക് നിയോഗിക്കും.
സി 17എന്ന വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികരെ കാശ്മീരിലേക്ക് എത്തിച്ചത്. നേരത്തെ 35,000 ല്‍ കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന് പുറമെയാണ് 8000പ്പേരെക്കൂടി നിയോഗിച്ചത്. വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള ഏത് സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഒരാഴ്ച മുന്നേ സര്‍ക്കാര്‍ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright