മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് രാജ്യസഭയും അംഗീകാരം നല്‍കി.

മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന്  രാജ്യസഭയും അംഗീകാരം നല്‍കി.

പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്. റോഡുകളിലെ നിയമ ലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ല് ഒടുവിൽ രാജ്യസഭയും അംഗീകാരം നല്‍കി. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിനായാണ് ഈ ബില്ല് പാസ്സാക്കിയിരിക്കുന്നത്.

നേരത്തെ ലോക്‌സഭ ഈ ബില്‍ പാസാക്കിയിരുന്നു. 13 പ്പേർ മാത്രമാണ് ഈ ബില്ലിനെ എതിർത്തത്, എന്നാൽ 108 പെർ ഇതിനെ പിന്തുണച്ചു. ഇനി രാഷ്ട്രപതി അംഗീകരിച്ചാൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിലുളള പിഴശിക്ഷയുടെ പതിന്‍മടങ്ങാണ് പുതുക്കിയ നിരക്കുകകള്‍.

കേരളത്തില്‍ ഏറ്റവും അധികം പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ലംഘനം ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയാണ്. ആദ്യം ഇതിന് 100 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്, എന്നാൽ ഇനി ആയിരം രൂപ പിഴയും, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ധാക്കുകയും ചെയ്യും.

പുതിയ നിയമ പ്രകാരം 500 രൂപയാണ് ഏറ്റവും ചുരുങ്ങിയ പിഴ. വെഹിക്കിള്‍ ആക്ട് 177, 177എ, 178 വകുപ്പുകള്‍ പ്രകാരം ഉള്ള കുറ്റകൃത്യങ്ങള്‍ക്കാണ് 500 രൂപ ഈടാക്കുന്നത്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കിൽ ഇനി മുതൽ 2000 രൂപയായിരിക്കും പിഴ. ആദ്യം ഇത് 500 ആയിരുന്നു. അധിക വലിപ്പമുള്ള വാഹനങ്ങള്‍ ഓടിച്ചാല്‍ അയ്യായിരം രൂപ പിഴ ഇടാക്കും. ഇത് ഭേഗഗതിയിലെ പുതിയ നിയമം ആണ്.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 രൂപയായിരുന്നു എന്നാൽ ഇനി 5000 രൂപയാണ്. ലൈസന്‍സ് ഇല്ലാതെയുള്ള അനധികൃത ഉപയോഗത്തിനും, കൃത്യമായ യോഗ്യതയില്ലാതെ വാഹം ഓടിച്ചാലും ഇനി മുതൽ 10000 രൂപയായിരിക്കും പിഴ. പുതിയ നിയമ പ്രകാരം ഓവർ സ്പീഡിന്, ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1,000 രൂപയും മീഡിയം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും പിഴ ഈടാക്കും.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ, റോങ്ങ് സൈഡിൽക്കൂടി ഓടിക്കൽ തുടങ്ങിയവ ഇനി മുതൽ ‘ഡേഞ്ചറസ് ഡ്രൈവിങ്’ പരിധിയിൽ വരുന്നവയാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി 10000 രൂപ ഈടാക്കും. പെർമിറ്റ്‌ ഇല്ലാതെ വാഹനം ഓടിച്ചാലും 10000 രൂപത്തന്നെയാണ് ഈടാക്കുക. പുതിയ നിയമത്തിലെ ഏറ്റവും ഉയര്‍ന്ന പിഴ ഒരു ലക്ഷം രൂപയാണ്. ടാക്‌സി അഗ്രഗേറ്റേഴ്‌സിനെ ആണ് ഇത് ബാധിക്കുക. ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സ് ലംഘനം പിടിക്കപ്പെട്ടാല്‍ 25,000 രൂപ മുതല്‍ 100,000 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

കുട്ടികള്‍ വാഹനം ഓടിച്ചാല്‍ അതിന്റെ ശിക്ഷ രക്ഷിതാക്കളോ അല്ലെങ്കില്‍ വാഹന ഉടമയോ കൂടി അനുഭവിക്കണം എന്നതാണ് പുതിയ ഭേദഗതി. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും ഇതുകൂടാതെ കുട്ടികള്‍ ജുവനൈല്‍ ആക്ട് പ്രകാരം വിചാരണ ചെയ്യപ്പെടുകയും വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇനി സൂക്ഷിച്ചും കണ്ടും വണ്ടി ഓടിച്ചില്ലെങ്കിൽ പോക്കറ്റ് കീറും.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.