മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങ…മുരിങ്ങയുടെ ഗുണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങ…മുരിങ്ങയുടെ ഗുണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങാക്കോലും മുരിങ്ങ ഇലയും. കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും തോട്ടത്തിൽ മുരിങ്ങ നട്ടിട്ടുണ്ടാകും. ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങ. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. തോരന്‍, സൂപ്പ് എന്നിവ തയ്യാറാക്കുവാന്‍ വളരെ നല്ലതാണ് ഇതിന്‍റെ ഇലകള്‍. ഇലക്കറികളില്‍ മികച്ചതാണ് മുരിങ്ങയില. എല്ലാ പ്രായക്കാരും തന്നെ ഇവ ഉപയോഗിച്ചു വരുന്നു. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും ഇവയ്ക്കു കഴിവുള്ളതായി കാണുന്നു. നിരവധി ആരോഗ്യഗുണങ്ങളുണ്ട് മുരിങ്ങയിൽ എന്തെല്ലാമെന്ന് നോക്കിയാലോ?..

 • മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകസമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്ലേവിൻ, ജീവകം എ, മഗ്നീഷ്യം, മാംഗനീസ് എന്നിവഎല്ലാം അടങ്ങിയതാണ് മുരിങ്ങ.
 • കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില വളരെ ഫലപ്രദമാണ്. രക്തസമ്മര്‍ദ്ധവും പ്രമേഹവും കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു.
 • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് മുരിങ്ങയിലയിൽ അടങ്ങിയട്ടുണ്ട്.
 • ചർമ്മത്തിന്റെകാര്യത്തിൽ മാത്രമല്ല മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം വളരെ സഹായകരമാണ്.
 • കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു.
 • മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റാനും സഹായിക്കുന്നു.
 • മുരിങ്ങ ഇല സ്ഥിരമായി കുട്ടികൾക്ക് നൽകിയാൽ അവരുടെ ബുദ്ധി ശക്തി വളരാൻ വളരെയധികം സഹായിക്കുന്നു.
 • ഗർഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കും. പ്രസവസമയത്തും ശേഷവുമുള്ള സങ്കീര്‍ണതകളെയും ലഘൂകരിക്കും. പ്രസവസമയത്തുള്ള പാലുത്പ്പാദനത്തിനും ഇവ സഹായിക്കുന്നു.
 • സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാർക്കും വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കൂട്ടാനും, ഊര്‍ജ്ജം ലഭിക്കും അതിനു സഹായിക്കുന്ന വിറ്റാമിന്‍-എ. വിറ്റാമിന്‍- സി, എന്നിവ മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയിട്ടുണ്ട് .
 • രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് ഏറെയും സഹായകമാവുക. കൂട്ടത്തില്‍ രക്തയോട്ടത്തെ ത്വരിതപ്പെടുത്താനും സഹായിക്കും.
 • പ്രമേഹം, രക്താതിമര്‍ദ്ദം, വൃക്കരോഗം, നേത്രരോഗം, ഹൃദ്രോഗം, വാതരോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുവാന്‍ പറ്റിയതാണ് മുരിങ്ങയില, കായ്, പൂവ് എന്നിവ.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.