സ്പ്രൗട്ട് കോക്കനട്ട് സലാഡ്

സ്പ്രൗട്ട് കോക്കനട്ട് സലാഡ്

ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
വെള്ളക്കടല ഉപ്പിട്ട് വേവിച്ചത് – 1/2 കപ്പ്
മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
ഇഞ്ചി ചെറുതായരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
ചെറുപയര്‍ മുളപ്പിച്ച് വേവിച്ചത് – 2/4 കപ്പ്
ക്യാപ്സിക്കം ചെറുതായരിഞ്ഞത് – 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് – 3 ടീസ്പൂണ്‍
കടുക് – 3/4 ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത് – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 1/2 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്- 1/2 കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
കറിവേപ്പില – ആറെണ്ണം
നാരങ്ങാനീര് – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – കുറച്ച്

തയാറാക്കുന്ന വിധം
പാന്‍ അടുപ്പില്‍വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും ഉള്ളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും നാരങ്ങാനീരും ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം ചേർത്ത് വഴറ്റുക. തീ ഓഫ് ചെയ്തശേഷം നാരങ്ങാനീര് ഒഴിച്ച് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി വിളമ്പാം.

Photo Courtesy : Google/ images are subject to copyright



Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.