വിവരാവകാശ നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

വിവരാവകാശ നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിവരാവകാശ നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ചാണ് ബഹളം.

ഉച്ചക്ക് ശേഷം ബില്ലിനെക്കുറിച്ച് ചർച്ച ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. കൂടാതെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. 7 സുപ്രധാന ബില്ലുകൾ സിലക്ട് കമ്മറ്റിക്ക് വിടണമെന്ന് ഇന്നലെ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ബില്ലിന് ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.