ലോകകപ്പിന് പിന്നാലെ പാകിസ്താന്‍ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ലോകകപ്പിന് പിന്നാലെ പാകിസ്താന്‍ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ലോകകപ്പിന് പിന്നാലെ പാകിസ്താന്‍ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മാലിക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരശേഷം ടീമംഗങ്ങള്‍ ഷുഐബ് മാലിക്കിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു.

ഇത്തവണത്തെ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച മാലിക്ക് ആകെ എട്ടു റണ്‍സ് മാത്രമാണെടുത്തത്. പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന്‌ 34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്.

‘ ഇന്ന് ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും അങ്ങനെ എല്ലാവർക്കും നന്ദി’ പറഞ്ഞാണ് മാലിക് ട്വീറ്റ് ചെയ്‌തത്‌.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.