രണ്ടാം മോദി സർക്കാരിൻറെ ആദ്യബഡ്‌ജറ്റ്‌ അവതരണം: 2022 ഓടെ എല്ലാവർക്കും വീട് .

രണ്ടാം മോദി  സർക്കാരിൻറെ  ആദ്യബഡ്‌ജറ്റ്‌ അവതരണം: 2022 ഓടെ എല്ലാവർക്കും വീട് .

രണ്ടാം മോദി സർക്കാരിൻറെ ആദ്യബഡ്‌ജറ്റ്‌ അവതരണം തുടങ്ങി. നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം, അരനൂറ്റാണ്ടിന് ശേഷമാണ് ഒരു വനിതാ പൊതുബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.

രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കും. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡന്‍ എന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് എന്ന നിർദേശവും ബജറ്റിലുണ്ട്.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം നടപ്പിലാക്കും. അതിനായി 1.95 കോടി വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും പ്രാബല്യത്തിൽക്കൊണ്ടുവരും. ജലസ്രോതസുകളുടെ പരിപാലനത്തിനായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

1.25 ലക്ഷം കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. കാര്‍ഷിക-ഗ്രാമീണ വ്യവസായങ്ങൾ നവീകരിക്കുന്നതിനായി 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന എന്ന പദ്ധതിയും ഈ ബഡ്ജറ്റിൽ നടപ്പാക്കും.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി വാഹനങ്ങൾക്ക് ഇളവുകള്‍ നൽകും.
റെയിൽവേ വികസനത്തിനും ഈ ബഡ്ജറ്റിൽ പദ്ധതിയിട്ടിട്ടുണ്ട്. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടാനാണ് തീരുമാനം.

രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും.

വനിതകൾക്ക് മുദ്രാ ലോണിൽ പരിഗണന. നികുതി റിട്ടേണുകൾ ഏകീകരിക്കും. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. എയർ ഇന്ത്യ വിൽപന നടപടികൾ പുനരാരംഭിക്കും

എല്ലാ ജില്ലകളിലും സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് . ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ. എല്‍ഇഡി ബൾബ് ഉപയോഗം പ്രോൽസാഹിപ്പിക്കാൻ മിഷൻ എൽഇഡിഎന്നാ പദ്ധതി. എൽഇഡി ബൾബ് ഉപയോഗത്തിലൂടെ പ്രതിവർഷം 18,341 കോടി രൂപ നേട്ടംകൈവരിക്കും.

ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരും. ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോൽസാഹിപ്പിക്കാൻ നാഷണൽ റിസർ‌ച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400 കോടി രൂപ ചിലവഴിക്കും.

എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും. പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റില്‍ ലിറ്ററിന് ഒരു രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.